കേരള ബാങ്ക് എടിഎമ്മിൽ തട്ടിപ്പ്; നഷ്ടമായത് രണ്ടേമുക്കാൽ ലക്ഷം രൂപ
കേരള ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം തട്ടിയാതായി റിപ്പോർട്ട്. മൂന്ന് എടിഎമ്മുകളിൽ നിന്നായി രണ്ടേമുക്കാൽ ലക്ഷം രൂപയാണ് നഷ്ടമായത്.
തിരുവനന്തപുരം: കേരള ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം തട്ടിയാതായി റിപ്പോർട്ട്. മൂന്ന് എടിഎമ്മുകളിൽ നിന്നായി രണ്ടേമുക്കാൽ ലക്ഷം രൂപയാണ് നഷ്ടമായത്.
പണം വ്യാജ എടിഎം കാർഡുകൾ ഉപയോഗിച്ചാണ് തട്ടിയിരിക്കുന്നത്. ഇതിനെ തുടർന്ന് കേരള ബാങ്ക് (Kerala Bank) എടിഎമ്മുകളിൽ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാർഡുപയോഗിച്ച് പണം പിൻവലിക്കുന്നത് താല്ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
Also Read: WIPR എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ Lockdown ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഉപഭോക്താക്കൾക്ക് നഷ്ടം ഉണ്ടാകില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. തട്ടിപ്പുകാർ മുതലെടുത്തത് സോഫ്റ്റ് വെയർ തകരാറാണോ എന്ന് സംശയമുണ്ട്. തട്ടിപ്പ് നടന്നത് തിരുവനന്തപുരം, കാസർഗോഡ്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മിൽ നിന്നാണ്.
കഴിഞ്ഞ മൂന്നു ദിവസമായി എടിഎമ്മുകളിൽ നിന്നും പണം നഷ്ടമാകുന്നത് മനസിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ഉത്തർപ്രദേശിൽ ബാങ്ക് അക്കൗണ്ടുള്ളവരാണ് കേരള ബാങ്ക് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചിരിക്കുന്നതെന്നാണ്.
Also Read: RBI New Rules: ATM ൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ, പുതിയ നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും
ഒരു ബാങ്കിന്റെയും എടിഎമ്മിൽ നിന്നും മറ്റേത് ബാങ്കിന്റെയും എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാം. ഉപഭോക്താവിന് പണം കിട്ടുക, പിൻവലിക്കുന്ന എടിഎം ഉള്ള ബാങ്കിൻറെ അക്കൗണ്ടിൽ നിന്നാണ്. ബാങ്കിന് നഷ്ടമാകുന്ന പണം വൈകിട്ടോടെ റിസർവ്വ്ബാങ്കിന്റെ സോഫ്റ്റ്വെയർ മുഖേന പണം പിൻവലിച്ച ഉപഭോക്താവിൻറെ ബാങ്കിൻറെ അക്കൗണ്ടിൽ നിന്നും തിരികെയെത്താറുണ്ട്.
എന്നാൽ കേരള ബാങ്കിൽ നിന്നും തട്ടിപ്പുകാർ പിൻവലിക്കുന്ന പണം പിൻവലിക്കുന്ന ഉപഭോക്താവിൻറെ അക്കൗണ്ടിൽ നിന്നും തിരിച്ചെത്തുന്നില്ല. അതുകൊണ്ടുതന്നെ ബാങ്കിന് പണം നഷ്ടമാകുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതിപ്പെട്ടത്.
Also Read: PM Kisan: 2000 രൂപ അക്കൗണ്ടിൽ എത്തിയില്ലേ? പെട്ടെന്ന് ഈ ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടൂ
പോലീസിന്റെ നിഗമനം അനുസരിച്ച് ഹൈ ടെക് തട്ടിപ്പ് സംഘം വ്യാജ എടിഎം ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നതെന്നാണ്. തിരുവനന്തപുരത്ത് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...