കോട്ടയം: കൂട്ടിക്കൽ പ്രളയ ദുരിതത്തിലെ ഇരകളായ വൃദ്ധ ദമ്പതികളുടെ വീട് ലേലത്തിൽ വച്ച നടപടി കേരള ബാങ്ക് താൽക്കാലികമായി നിർത്തിവെച്ചു. കൂട്ടിക്കൽ പരുവക്കാട്ടിൽ ദാമോദരം വിജയമ്മ ദമ്പതികളുടെ വീടും സ്ഥലവുമാണ് കേരള ബാങ്ക് ഇന്ന് ലേലത്തിന് വെച്ചത്. ലേല നടപടികൾ നിർത്തിമക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കോട്ടയം കേരള ബാങ്കിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കടുത്ത പ്രതിഷേധത്തിനൊടുവിൽ  ബാങ്ക് ഉദ്യോഗസ്ഥർ താൽക്കാലികമായി ലേല നടപടികൾ നിർത്തിവച്ചു. 2021 ഒക്ടോബർ 16 ആയിരുന്നു കൂട്ടിക്കൽ പ്രദേശത്തെ ആകെ പിടിച്ചുലച്ച പ്രളയ ദുരന്തം ഉണ്ടായത്.  കൂട്ടിക്കൽ പ്രളയ ദുരന്തത്തിലെ ഇരകളാണ് പരുവക്കാട്ടിൽ ദാമോദരൻ വിജയമ്മ ദമ്പതികൾ. ഇവരുടെ 10 സെൻ്റ് പുരയിടവും വീടുമാണ് ഇപ്പോൾ കേരള ബാങ്ക് ലേലത്തിന് വെച്ചത്. 

Read Also: Vizhinjam Police Station Attack: വിഴിഞ്ഞത്ത് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയം; ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും


ഇരുവരും 2012ൽ നാല് ലക്ഷം രൂപ കേരള ബാങ്കിൽ നിന്ന് വീട് നിർമാണത്തിനായി വായ്പ എടുത്തത്. പിന്നീട് 2016 വീണ്ടും ഇതേ ലോൺ പുതുക്കി 5 ലക്ഷം രൂപ കൂടി ഇവർ എടുത്തു. അതിനിടെ ദാമോദരൻ ഹൃദയസംബന്ധമായ അസുഖം ബാധിക്കുകയും, പിന്നാലെ പ്രളയം എത്തുകയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങി. 


വായ്പയെടുത്ത തുക പലിശ സഹിതം തിരിച്ചടച്ചില്ലെങ്കിൽ വീട് ലേലത്തിന് വെക്കുമെന്ന് കാണിച്ച് രണ്ടാഴ്ച മുൻപ് ഇവർക്ക് സെയിൽസ് നോട്ടീസുമായി കേരള ബാങ്ക് രംഗത്തെത്തി. നോട്ടീസ് ലഭിച്ചതിന് പിന്നാലെ തിരിച്ചടയ്ക്കാൻ സാവകാശം വേണമെന്ന് കാണിച്ച ഇരുവരും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസുവിനെയും, ഈരാറ്റുപേട്ട എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലിനെയും കണ്ടു. 

Read Also: Mangaluru Blast Case: മംഗളൂരു സ്ഫോടനക്കേസ്: പ്രതി വ്യാജ ഐഡിയിൽ മധുരയിൽ തങ്ങിയതായി റിപ്പോർട്ട്


ബാങ്ക് നടപടികൾ ഉടൻ നിർത്തിവെക്കും എന്ന് ഇരുവർക്കും മന്ത്രിയും എംഎൽഎയും ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇവരുടെ വാക്ക് പാഴ് വാക്കായി. ലേലം നടപടികളുമായി ബാങ്ക് ഉദ്യോഗസ്ഥർ മുന്നോട്ടുപോകുകയായിരുന്നു. 10:45 ലക്ഷം രൂപയ്ക്ക് ആയിരുന്നു ഇവരുടെ വീട് കേരള ബാങ്ക് ഇന്ന് ഒരു മണിക്ക് ലേലത്തിന് വെച്ചു. 


അതോടെ ദാമോദരനും വിജയമ്മയും അടങ്ങുന്ന 25 ഓളം കൂട്ടിക്കൽ സ്വദേശികൾ കേരള ബാങ്കിനു മുൻപിൽ പ്രതിഷേധയുമായി എത്തി. ജനങ്ങളുടെ പ്രതിഷേധങ്ങൾ കടുത്തതോടെ ബാങ്ക് താൽക്കാലികമായി ലേല നടപടികൾ  നിർത്തിവച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക