തലമുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ക്ക് പ്രത്യേക നിബന്ധനകളുമായി ബാര്‍ബര്‍-ബ്യൂട്ടിഷന്‍ സംഘടന. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെട്ടുന്ന മുടി മാലിന്യങ്ങള്‍ തിരികെ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി സംസ്കരിക്കണമെന്നാണ് സംഘടനയുടെ പ്രധാന നിബന്ധന. 


മുടി വെട്ടാനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണ൦, മുടി വെട്ടാനും ഷേവിംഗ് ചെയ്യാനും എത്തുന്നവര്‍ വൃത്തിയുള്ള തുണി അഥവാ ടവല്‍ എന്നിവ കൊണ്ടുവരേണ്ടതാണെന്നും നിബന്ധനയിലുണ്ട്. 


KSRTC സര്‍വീസുകള്‍ നാളെ മുതല്‍, നിലക്കില്‍ 50% വര്‍ധനവ്


 


പനി, ചുമ, ജലദോഷം എന്നിവ ഉള്ളവര്‍ക്ക് സേവനം ലഭ്യമാക്കില്ലെന്നും വരുന്നവര്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. 
 
ഞായറാഴ്ചകളിലും ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടിഷന്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ്‌ തേവലക്കരയും പറഞ്ഞു.