Kerala Blasters: കേരള ബ്ലാസ്റ്റേഴ്സ് കുടിശ്ശിക അടച്ചില്ല; ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടി സെലക്ഷൻ ട്രയൽസ് തടഞ്ഞ് MLA
MLA blocked the selection trials of Kerala Blasters: എറണാകുളം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റാണ് എം.എൽ.എ.
കൊച്ചി: സ്‌പോർട്‌സ് കൗൺസിലിന് വാടകനൽകിയില്ലെന്ന കാരണത്താൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ് പി.വി. ശ്രീനിജൻ എം.എൽ.എ. കൊച്ചി പനമ്പള്ളി നഗറിൽ അണ്ടർ 17 സെലക്ഷൻ ട്രയൽ നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് അടച്ചു പൂട്ടുകയായിരുന്നു. എറണാകുളം ജില്ലയുടെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റാണ് കൂടിയാണ് എം.എൽ.എ.
വിവിധ ജില്ലകളിൽ നിന്നും നിരവധി കുട്ടികളാണ് സെലക്ഷൻ ട്രയൽസിന് വേണ്ടി എത്തിയിരുന്നത്. എട്ട് ലക്ഷത്തിലേറെ രൂപ . ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം നൽകാനുണ്ടെന്ന കാരണത്താലാണ് ഈ നടപടി. സെലക്ഷൻ ട്രയൽസ് നടക്കേണ്ടിയിരുന്നത് പനമ്പള്ളി നഗർ സ്‌പോർട്‌സ് അക്കാദമിയുടെ ഗ്രൗണ്ടിലാണ്. ജില്ലാ സ്‌പോർടസ് കൗൺസിലിന്റെ ഉടമസ്ഥതയിലാണ് ഗ്രൗണ്ട്. അനുമതി തേടി കേരള ബ്ലാസ്റ്റേഴ്സ് കത്ത് നൽകാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് പി.വി. ശ്രീനിജൻ എം.എൽ.എ. സംഭവത്തിൽ പ്രതികരിച്ചു.
ALSO READ: കൊച്ചിയിൽ കാർ സ്കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്; കാറുടമയായ പോലീസുകാരൻ വാഹനം നിർത്തിയില്ലെന്ന് പരാതി
സാധാരണ രാത്രിയിൽ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എം.എൽ.എ. പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യം മുൻപ് ഉണ്ടായപ്പോൾ ഗേറ്റ് തുറന്നുകൊടുത്തിട്ടുണ്ട്. എട്ടുമാസത്തെ മുഴുവൻ തുകയാണ് കുടിശ്ശികയായി നൽകാനുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നൽകിയിട്ടും പ്രതികരണമില്ലാത്തതിനാലാണ് ഈ നടപടി എന്നും ശ്രീനിജൻ എം.എൽ.എ. പറഞ്ഞു.