കാസർകോട് : കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ  ഐഎസ്എൽ ഫൈനൽ മത്സരം കാണാൻ ഗോവയിലേക്ക് പോയ രണ്ട് യുവാക്കൾ ബൈക്കപകടത്തിൽ പെട്ട് മരിച്ചു. കാസർകോട് ജില്ലയിലെ ഉദ്ദുമയിൽ വെച്ചുണ്ടായ അപകടത്തിൽ പെട്ടാണ് ഇരുവരും മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജംഷിൽ. ഷിബിൽ മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഇരുവരും മലപ്പുറം സ്വദേശികളാണ്. ഇന്ന് മാർച്ച് 20ന് പുലർച്ചയോടാണ് അപകടം. യുവക്കാൾ സഞ്ചരിച്ച ബൈക്കിൽ മിനി ലോറി ഇടിച്ചായിരുന്നു അപകടം.


ALSO READ : ISL Final: ഐഎസ്എൽ കിരീട പോരാട്ടം: കടംവീട്ടാൻ കൊമ്പന്മാർ ഇറങ്ങുന്നു; കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും നേർക്കുനേർ



ഇന്ന് വൈകിട്ട് 7.30ന് ഗോവയിലെ ഫറ്റോർഡയിൽ വെച്ചാണ് ഐഎസ്എൽ ഫൈനൽ 2021-22. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹൈദരാബാദ് എഫ്സിയുമാണ് കലാശപ്പോരട്ടത്തിനായ തമ്മിൽ ഏറ്റമുട്ടുന്നത്.


നിരവധി മലയാളി ആരാധകരാണ് തങ്ങളുടെ ഇഷ്ട ടീമിനെ പിന്തുണ അറിയിക്കാൻ കേരളത്തിൽ ഗോവയിലേക്ക് തിരിച്ചിട്ടുള്ളത്. അതിനിടെയാണ്  സങ്കടകരമായ ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.