തിരുവനന്തപുരം: കേരള ബ്ലാസ്‌റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് പി വി ശ്രീനിജൻ എംഎൽഎ തടഞ്ഞതിൽ സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് ബാലാവകാശ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ട്രയൽസിന് എത്തിയ നൂറിലധികം കുട്ടികൾ നാലര മണിക്കൂറിലധികം കാത്ത് നിന്നതിന് ശേഷമാണ് ട്രയൽസ് നടത്താൻ സാധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി, ബ്ലാസ്റ്റേഴ്സ് ടീം എന്നിവരോടാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്.


രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സെലക്ഷൻ ട്രയൽസ് നടത്താനിരുന്ന പനമ്പള്ളി നഗറിലെ ഗ്രൗണ്ടാണ് പി വി ശ്രീനിജൻ എംഎൽഎ പൂട്ടിയിട്ടത്. ട്രയൽസിനെത്തിയവർ ഭക്ഷണമോ ശുചിമുറി സൗകര്യമോ ഇല്ലാതെ ബുദ്ധിമുട്ടി.


ALSO READ: Secretariat: വീടുകളിലെ മാലിന്യം ഉദ്യോ​ഗസ്ഥർ സെക്രട്ടറിയേറ്റിൽ തള്ളുന്നു, നിക്ഷേപിക്കുന്നത് സാനിറ്ററി പാഡ് ഉൾപ്പെടെ; കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്


തുടർന്ന് കോർപ്പറേഷൻ കൗൺസിലർമാർ ഇടപെട്ടാണ് പൂട്ടിയിട്ട ഗ്രൗണ്ട് തുറന്ന് നൽകിയത്. ജില്ലാ സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട വാടക കുടിശിക നൽകിയില്ലെന്നാരോപിച്ചാണ് നൂറുകണക്കിന് കുട്ടികളെ എംഎൽഎ ബുദ്ധിമുട്ടിലാക്കിയത്. ഇത് സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്.


റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. വാടക കുടിശിക കിട്ടിയില്ലെന്ന പി വി ശ്രീനിജൻ എംഎൽഎയുടെ വാദം സംസ്ഥാന സ്പോർട്സ് കൗൺസിൽ തള്ളിയിരുന്നു. കുടിശിക മുഴുവൻ കിട്ടിയെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.