പനാജി: Tourist Bus Catches Fire: കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു. സംഭവം നടന്നത് ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍‍ത്ഥികളാണ് ടൂറിസ്റ്റ് ബസില്‍ ഗോവയിലേക്ക് പോയത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന 39 പേരും ഒരു പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. കേരളത്തിൽ നിന്ന് നാല് ദിവസം മുമ്പ് പര്യടനത്തിന് എത്തിയ ഇവർ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബസിന് തീപിടിച്ചത്.


Also Read: ഇന്ധനവില കത്തിക്കയറുന്നു; 10 ദിവസത്തിനിടെ വർധിച്ചത് 7 രൂപയിലധികം


ഗോവയിലെ ഫയർ സർവീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് വോൾവോ ബസ് ഓൾഡ് ഗോവയിൽ എത്തിയപ്പോൾ എഞ്ചിനിൽ നിന്ന് പുക പുറന്തള്ളുന്നതായി മറ്റ് വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ പറഞ്ഞെങ്കിലും ഡ്രൈവർ അത് ശ്രദ്ധിച്ചില്ല.  ശേഷം വൈകുന്നേരം 5.30 ഓടെ ബനസ്തരിമിൽ എത്തിയപ്പോൾ ബസ് പെട്ടെന്ന് കത്താൻ തുടങ്ങുകയും ഉടൻതന്നെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തുവെന്നാണ്.


തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഓൾഡ് ഗോവയിൽ നിന്നും പോണ്ടയിൽ നിന്നുമുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.  ഫയർഫോഴ്സ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.