#KeralaBudget2018: ഭവനരഹിതർക്ക് 4 ലക്ഷം രൂപയുടെ വീടുകൾ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. ലൈഫ് പാർപ്പിട പദ്ധതിക്ക് 2500 കോടി അനുവദിച്ചു. 4,21,000 ഭവനരഹിതർക്ക് 4 ലക്ഷം രൂപയുടെ വീടുകൾ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു.
1200 ചതുരശ്ര അടി വീട്, രണ്ട് ഏക്കർ ഭൂമി, കാർ എന്നിവയുള്ളവരെ ക്ഷേമപെൻഷനുകളിൽ നിന്ന് ഒഴിവാക്കും. മാനദണ്ഡങ്ങളിൽപ്പെട്ട് പുറത്താകുന്നവർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.