തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. തീരദേശത്തിന് 2000 കോടിയുടെ സ്പെഷ്യല്‍ പാക്കേജ് ധനമന്ത്രി തോമസ്‌ ഐസക് പ്രഖ്യാപിച്ചു.  ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.  തീരദേശ സ്‌കൂളുകളുടെ നവീകരണവും തീരദേശ പാക്കേജിലുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും സഹായം എത്തിക്കുന്നതിനും സാറ്റലൈറ്റ് വിദൂരവിനിമയ സംവിധാനം ഏര്‍പ്പടുത്തുന്നതിനായി 100 കോടി ചിലവുവരുന്ന സ്‌കീം ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും. കടല്‍ത്തീരത്തുനിന്ന് അമ്പതു മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ നീക്കിവെക്കും. തീരദേശ മേഖലയിലെ റോഡ് വികസനത്തിനുള്ള തുകയടക്കം മത്സ്യമേഖലയ്ക്ക് 600 കോടി രൂപ നല്‍കും. കക്ക സഹകരണ സംഘത്തിന് മൂന്ന് കോടി അധികമായി അനുവദിക്കും. തുറമുഖ വികസനത്തിന് 584 കോടി. തീരദേശമേഖലയില്‍ സൗജന്യ വൈഫൈ. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്‍റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്.


തീരദേശത്തെ ആരോഗ്യ സംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കും തുക നീക്കിവെച്ചതായി മന്ത്രി പറഞ്ഞു. തീരദേശ ആശുപത്രികളുടെ വികസനം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആരോഗ്യ പദ്ധതി, തീരദേശ സ്‌കൂള്‍ നവീകരണ പാക്കേജ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം തീരദേശ മേഖലയില്‍ നടത്തും. തീരദേശ മേഖലയുടെ ഹരിതവത്കരണത്തിനായി 150 കോടി നീക്കിവെക്കുമെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.


ജിഎസ്ടി നിരാശപ്പെടുത്തി. ജിഎസ്ടിയില്‍ എടുത്ത നിലപാട് ധനമന്ത്രി ന്യായീകരിച്ചു. സമ്പദ് ഘടനയിലെ ഓഖിയായിരുന്നു നോട്ട് നിരോധനമെന്നും. കേരളത്തില്‍ ലിംഗസമത്വം ഉറപ്പാക്കുമെന്നും. അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് സ്ത്രീക്ക് കിട്ടുന്നില്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 



പാക്കേജിന്‍റെ വിശദാശംങ്ങള്‍


ഉള്‍ക്കടലില്‍ അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ പ്രത്യേക സംവിധാനം നടപ്പാക്കും 


തീരദേശഗ്രാമങ്ങളെ ഉപഗ്രഹം വഴി ബന്ധിപ്പിക്കാന്‍ നൂറ് കോടിയുടെ പ്രത്യേക പദ്ധതി നടപ്പാക്കും. 


തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. 


മത്സ്യഫെഡിന്‍റെ കീഴില്‍ മത്സ്യം സൂക്ഷിക്കാന്‍ കൂടുതല്‍ സ്‌റ്റോറെജുകള്‍ സ്ഥാപിക്കും. 


തീരദേശ റോഡുകളുടെ വികസനമടക്കം തീരദേശമേഖലയുടെ വികസനത്തിനായി 600 കോടി 


നീണ്ടകര 10, വെള്ളയില്‍ 22 , മഞ്ചേശ്വരം 30, കാസര്‍ഗോഡ് 59, പരപ്പനങ്ങാടി 139  എന്നിങ്ങനെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളുടെ വികസനത്തിനായി 


539 കോടി വേണം ഇത് വായ്പയായി തരാമെന്ന് നബാര്‍ഡ് സമ്മതിച്ചിട്ടുണ്ട്. 


ചേത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ രണ്ടാംഘട്ട വികസനവും കോഴിക്കോട് ബീച്ച് ആശുപത്രി, ഫറോക്ക്, കരുനാഗപ്പള്ളി, കൊല്ലം,ആലപ്പുഴ.,ചരുവേട്ടി, ചെട്ടിപ്പട്ടി താലൂക്ക് 


ആശുപത്രികളെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും. 


തീരദേശത്ത് 250-ല്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളേയും ഹൈടെക്കാക്കി മാറ്റും. ചെല്ലാനം പൊന്നാന്നി തുടങ്ങിയ മേഖലകളിലെ കടല്‍ക്ഷോഭത്തിനെതിരെ പ്രത്യക പദ്ധതി 
ഇതൊക്കെയാണ് ബജറ്റിലെ തീരദേശ പാക്കേജ്.