Kerala Budget 2021: കൊവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് (Kerala Budget 2021) ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബജറ്റിൽ അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കാനുള്ള (Job Opporunity) നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് (Thomas Isaac) അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം (Digital Platform) വഴി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: Kerala Budget 2021: എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി


കൊവിഡ് മഹാമരി (Covid Pandemic) തൊഴിൽഘടനയെ അടിമുടി പൊളിച്ചെഴുതിയെന്നും ഇപ്പോൾ വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും ധനമന്ത്രി (Finance Minister) പറഞ്ഞു. അതുകൊണ്ട് ഇത്തരത്തിലുള്ള തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കുമെന്നും  അദ്ദേഹം വാഗ്ദാനം നൽകിട്ടുണ്ട്.  കൂടാതെ കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: Kerala Budget 2021: ജനകീയ പ്രഖ്യാപനങ്ങൾക്ക് സാധ്യത


ഇതിനെല്ലാത്തിനും പുറമെ എല്ലാ വീടുകളിലും ഒരു ലാപ്പ്ടോപ്പ് (Laptop) എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്പ്ടോപ്പ് വിതരണ പരിപാടി കൂടുതൽ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ അന്ത്യോദയാ വീടുകൾ എന്നിവർക്ക് പകുതി വിലക്കും മറ്റ് ബിപിഎൽ കാർഡുകാർക്ക് 25 ശതമാനം സബ്സിഡിയിലും ലാപ്പ്ടോപ്പ് നൽകും. 


ബാക്കി വരുന്ന തുക കെഎസ്എഫ്ഇ മൈക്രോ ചിട്ടി (KSFE Micro Chitty) വഴി 3 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോ ചിട്ടിയിൽ ചേർന്നവർക്ക് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലാപ്പ്ടോപ്പ് ലഭിക്കും. ഇതിനു വേണ്ട പലിശ സർക്കാർ നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.