തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റിൽ കാർഷിക മേഖലയ്ക്കായി (Agriculture Sector) നിരവധി പ്രഖ്യാപനങ്ങൾ. നാല് ശതമാനം പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകുമെന്ന് ബജറ്റിൽ (Kerala Budget 2021) പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാണിജ്യാടിസ്ഥാനത്തിലും വായ്പ നൽകും. കർഷകർക്ക് കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 10 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. വ്യവസായ ആവശ്യത്തിനുതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കും. കാർഷിക ഉത്പന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അഞ്ച് അ​ഗ്രോ പാർക്കുകൾ (Agro park) തുടങ്ങും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. തോട്ടം മേഖലയ്ക്കും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പ്ലാന്റേഷനായി അഞ്ച് കോടി രൂപ അനുവദിച്ചു.


ALSO READ: Kerala Budget: വാക്സിൻ ഗവേഷണത്തിന് കേരളം,ബജറ്റിൽ10 കോടി വകയിരുത്തി


കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആകർഷിക്കും. കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നവീകരിക്കും. ഇതിൻറെ ഭാഗമായി കൃഷിഭവനുകളെ സ്മാർട്ടാക്കുമെന്നും ധനമന്ത്രി (Finance minister) കെഎൻ ബാലഗോപാൽ വ്യക്തമാക്കി.


പ്ലാന്‍റേഷൻ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രണ്ട് കോടി രൂപ അനുവദിക്കും. പുതിയ തോട്ടവിളകളുടെ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകും. റംബുട്ടാൻ, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, തുടങ്ങിയവ കൃഷി ചെയ്യാനും ശേഖരിക്കാനും മൂല്യവര്‍ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും പദ്ധതി തയ്യാറാക്കും. ഇതിനായുള്ള പദ്ധതി ആറ് മാസത്തിനുള്ളിൽ തയ്യാറാക്കും.


ALSO READ: Kerala Budget 2021:ബജറ്റ് പ്രസംഗം ആരംഭിച്ചു, 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്


റബർ കർഷകരുടെ സബ്സിഡി കുടിശിക ഉടൻ വിതരണം ചെയ്യും. ഇതിനായി 50 കോടി  രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മരച്ചീനി, മറ്റ് കിഴങ്ങ് വർഗങ്ങള്‍ കശുമാങ്ങ, മാങ്ങ, ചക്ക, വാഴപ്പഴം, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയില്‍ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കും. ക്ഷീര മേഖലയെ ശക്തിപ്പെടുത്താനും ബജറ്റിൽ പ്രത്യേക പരി​ഗണന നൽകി. പാലുപയോ​ഗിച്ചുള്ള  മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഫാക്ടറി സ്ഥാപിക്കും. ഇതിനായി 10 കോടി  രൂപ അനുവദിക്കും.


ALSO READ: Kerala Budget 2021: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നവതരിപ്പിക്കും


സുഭിക്ഷ കേരളം പദ്ധതി വിപുലീകരിക്കും. ഉത്പന്ന ശേഖരണത്തിലെ പോരായ്‌മ പരിഹരിക്കും. രണ്ട് ജില്ലകളില്‍ പൈലറ്റ് പദ്ധതി ആവിഷ്കരിക്കും. ഇതിനായി 10 കോടി  രൂപ അനുവദിക്കും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ മൂലധനം സ്വരൂപിക്കാൻ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍ എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കും. പൈനാപ്പില്‍, മാമ്പഴം, വാഴപ്പഴം തുടങ്ങിയ പഴവര്‍ഗങ്ങളുടെ സംസ്കരണ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നും ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക