തിരുവനന്തപുരം: തീരമേഖലയ്ക്ക് (Coastal area) കൈത്താങ്ങായി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് (Kerala budget 2021). 11,000 കോടി രൂപയാണ് തീരദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. നാല് വർഷത്തിനകം 11,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിന് കിഫ്ബിയിൽ നിന്ന് 1500 കോടി രൂപ അനുവദിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

തീരദേശ സംരക്ഷണത്തിനായി ശാസ്ത്രീയപദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി. കോസ്റ്റൽ ഹൈവേ (Coastal highway) പദ്ധതിക്കായി ആകെ 6500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു. തീരദേശ ഹൈവേയിൽ 25-30 കിലോമീറ്റർ ഇടവേളകളിൽ പരിസ്ഥിതി സൗഹൃദ സൗകര്യ കേന്ദ്രങ്ങൾ സ്ഥാപിക്കും.


ALSO READ: Kerala Budget 2021: കാർഷിക മേഖലയ്ക്ക് ഉണർവേകാൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനത്ത് അഞ്ച് അ​ഗ്രോ പാർക്കുകൾ തുടങ്ങും


ഡ്രോൺ സർവേ (Survey) മിക്കയിടങ്ങളിലും പൂർത്തിയായി. മുൻഗണനാ അടിസ്ഥാനത്തിൽ ഈ പദ്ധതി പൂർത്തിയാക്കും. ആവശ്യമായ ഭൂമി വാങ്ങുന്നതിന് കിഫ്ബി ലാൻഡ് അക്വിസിഷൻ പൂളിൽ നിന്ന് ധനസഹായം നൽകും. കടൽഭിത്തികൾ പുനർനിർമിക്കും. തീരസംരക്ഷണം ഉറപ്പാക്കും. ഇതിനായി കേരള എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, ഐഐടി ചെന്നൈ, ഐഐടി പാലക്കാട്, വിവിധ എഞ്ചിനീയറിങ് കോളജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ വൈദ​ഗ്ധ്യം തീരദേശ സംരക്ഷണത്തിന് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഉപയോ​ഗിക്കും.


ALSO READ: Kerala Budget 2021: ടൂറിസം മേഖലയിൽ സമ​ഗ്ര വികസനത്തിന് ദീർഘകാല പദ്ധതികൾ;​ഗൗരിയമ്മയുടെയും ബാലകൃഷ്ണപിള്ളയുടെയും സ്മാരകങ്ങൾ നിർമിക്കാൻ രണ്ട് കോടി വീതം


ഏറ്റവും ദുർബലമായ പ്രദേശങ്ങൾ അടിയന്തര പ്രാധാന്യത്തോടെ സംരക്ഷിക്കും. തീരപ്രദേശത്തിന്റെ ഘനടയ്ക്ക് ഏറ്റവും അനുയോജ്യമായ മാർ​ഗങ്ങൾ കണ്ടെത്തുന്നതിന് പഠനങ്ങൾ നടത്തും. കണ്ടൽക്കാടുകൾ, ആന്റി സ്കവർ ലെയറുള്ള ഡയഫ്രം മതിലുകൾ, ജിയോ കണ്ടെയ്നറുകൾ, ജിയോ ട്യൂബുകൾ എന്നിവ ഉപയോ​ഗിക്കും.  5300 കോടി  രൂപ ചിലവ് വരും. ഏറ്റവും ദുർബലമായ മേഖലകൾ അടിയന്തരമായി സംരക്ഷിക്കുന്നത് 1500 കോടി കിഫ്ബി നൽകും. 2021 ജൂലൈയിൽ ഈ പ്രവൃത്തി ടെണ്ടർ ചെയ്യാൻ സാധിക്കും. നാല് വർഷം കൊണ്ട് ഈ പദ്ധതി പൂർത്തിയാക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക