Kerala Budget 2022: മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയും വികാസവും അടയാളപ്പെടുത്തുന്ന മ്യൂസിയം ഒരുങ്ങുകയാണ്.. ചലച്ചിത്രമേഖലയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്ന മ്യൂസിയം ആരംഭിക്കുമെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പ്രഖ്യാപനം.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന ചലച്ചിത്ര വികസ കോർപറേഷന് 16 കോടി രൂപ സഹായവും ഇത്തവണത്തെ ബജറ്റിലുണ്ട്..അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള ചലച്ചിത്ര അക്കാദമി പ്രവർത്തനങ്ങൾക്കായി 12 കോടി രൂപയും അനുവദിച്ചു..കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി ഫെലോഷിപ്പിന് അർഹരാകുന്ന യുവ കലാകാരൻമാർക്ക് പ്രതിമാസം പതിനായിരം രൂപ നൽകും. അയ്യായിരം രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലും നൽകും. ഇതിനായി സാംസ്കാരിക വകുപ്പിന് 13 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  


Also Read: Kerala Budget 2022: മരച്ചീനിയിൽ നിന്നും മദ്യം; ഗവേഷണത്തിന് 2 കോടി


 


പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിർമാണത്തിന്റെ പേരിൽ പ്രശസ്തമായ ഗ്രാമങ്ങളെ സാംസ്കാരിക പൈതൃക ഗ്രാമങ്ങളായി പ്രഖ്യാപിക്കും. കഥകളിയുടെ ഉപഞ്ജാതാവ് കൊട്ടാരക്കര തമ്പുരാന്റെ പേരിൽ കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം സ്ഥാപിക്കും. മലയാളത്തിന്റെ പ്രിയങ്കരനായ സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം ഒരുങ്ങും.


നവോത്ഥാന നായകൻ പണ്ഡിറ്റ് കറുപ്പൻ സ്മൃതി മണ്ഡപ നിർമാണം ഉടൻ ആരംഭിക്കും.. ചേരാനല്ലൂർ അൽ ഫാറൂഖ്യ സ്കൂളിന് എതിർവശം അകത്തട്ട് പുരയിടത്തിൽ പ്രതിമ ഉൾപ്പെടെയാണ് സ്മൃതി മണ്ഡപം. 


വിശുദ്ധ ചാവറയച്ഛന്റെ സ്മരണാർഥം മാന്നാനത്തുള്ള ചാവറ സാംസ്കാരിക ഗവേണഷ കേന്ദ്രത്തിന് ഒരു കോടി അനുവദിച്ചു.  ചെറുശേരി സ്മാരകം കണ്ണൂർ ചിറയ്ക്കറിൽ സ്ഥാപിക്കും. 
നവോത്ഥാന നായകൻ പി കൃഷ്ണപിള്ള പഠനകേന്ദ്രത്തിനും ബജറ്റിൽ പണം അനുവദിച്ചു. പി കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത്  ആണ് പഠനകേന്ദ്രം ആരംഭിക്കുക. 


Also Read: Kerala Budget 2022: സംസ്ഥാനത്ത് 4 സയൻസ് പാർക്കുകൾ; ഓരോന്നിനും 200 കോടി


തിരൂർ തുഞ്ചൻ പറമ്പിലെ ഗവേഷണ കേന്ദ്രം വിപുലീകരിക്കും. നിരവധി മ്യൂസിയങ്ങൾ ഉണ്ടെങ്കിലും കേരള പിറവി മുതലുള്ള സംസ്ഥാനത്തിന്റെ കലാപരവും, സാംസ്‌കാരികപരവുമായ വളർച്ചയും, വികാസവും അടയാളപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന മ്യൂസിയം കേരളത്തിൽ നിലവിലില്ലയെന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നുവരുന്നത് പരിഗണിച്ചാണ് തൃശ്ശൂരിൽ പുതിയ മ്യൂസിയം സ്ഥാപിക്കാൻ തീരുമാനമായത്.  


സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ആണ് മ്യൂസിയം. വിനോദം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകിയാകും മ്യൂസിയം സ്ഥാപിക്കുക. തിരുവനന്തപുരത്തെ മ്യസിയം, ഗാലറി, സുവോളജിക്കൽ പാർക്ക്, കോഴിക്കോട്ടെ ആർട്ട് ഗാലറി, കൃഷ്ണമേനോൻ മ്യൂസിയം എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 28.6 കോടി രൂപയും ബജറ്റിലുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.