തിരുവനന്തപുരം: വിലക്കയറ്റം തടയാൻ 2000 കോടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബജറ്റിൽ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് ഉയർത്തിയത്.  മദ്യവില, വാഹനവില, വൈദ്യുതി തീരുവ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വില കൂടിയ അല്ലെങ്കി നിരക്ക് ഉയർത്തിയവ ഒറ്റ നോട്ടത്തിൽ ചുവടെ.


COMMERCIAL BREAK
SCROLL TO CONTINUE READING

വില/നിരക്ക് കൂടുന്നവ


. അപേക്ഷാ ഫീസ്, പെർമിറ്റ് എന്നിവകൾക്ക് ചിലവേറും
. ഇലക്ട്രിക് വാഹനം ഒഴികെ എല്ലാ വാഹനങ്ങൾക്കും വില കൂടും
.  പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ്
.  മദ്യത്തിന് വില കൂടും, ഏർപ്പെടുത്തുന്നത് സാമൂഹിക സുരക്ഷാ സെസ്
.  മോട്ടോർ വാഹന സെസ് കൂടും
. വൈദ്യുതി തീരുവ കൂടും
.  ഭൂമിയുടെ ന്യായവില കൂടുന്നത് 20 ശതമാനം
. പണി പൂർത്തിയാകാത്ത വീടുകൾക്കുള്ള പരിശോധനാ ഫീസ് കൂട്ടി.
. ജുഡീഷ്യൽ കോടതി ഫീസുകൾ കൂട്ടി
. സർക്കാർ സേവന ഫീസുകൾ കൂട്ടി
. പണയാധാരങ്ങൾക്ക് സർ ചാർജ്- 100 രൂപ നിരക്കിൽ 


പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ്


 സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി.


മദ്യത്തിനും വില വർധിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും.  ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.