തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചയിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായം. എറണാകുളം എംപി ഹൈബി ഈഡൻ പാർലമെന്റിൽ എറണാകുളം ജില്ലയെ തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ എതിർത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരിനാഥൻ. തിരുവനന്തപുരത്തെ കേരളത്തിന്റെ തലസ്ഥാനനഗരിയാക്കിയതിൽ പല ഘടകളുമുണ്ട്. ഇപ്പോൾ ഈ ചർച്ച അനാവശ്യമാണ്. മറ്റ് ഗൗരവമേറിയ വിഷയങ്ങളിൽ നിന്നും ഈ വിഷയം ശ്രദ്ധ തിരിക്കുമെന്നും ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പാർലമെന്റിൽ ഇക്കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"തലസ്‌ഥാനത്തെ സംബന്ധിക്കുന്ന ചർച്ച ഇപ്പോൾ അനാവശ്യമാണ്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. 
ഗൗരവമുള്ള മറ്റു ഒട്ടേറെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമേ ഈ ചർച്ച ഉപകരിക്കൂ" ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


ALSO READ : Thiruvanathapuram: തലസ്ഥാനം കൊച്ചിയാക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡന്; എതിർത്ത് സർക്കാർ


അതേസമയം കോൺഗ്രസ് ആവശ്യത്തിനോട് എതിർപ്പ് അറിയിച്ച് സംസ്ഥാന സർക്കാർ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് കേന്ദ്രത്തിന് അയച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു. 1954 ആണ് കേരളത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം തന്നെ വേണമെന്ന് നിലപാടെടുത്തത്. ആ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു.


കേരളത്തിന്റെ ഭൂഘടന അനുസരിച്ചാണ് എറണാകുളത്തെ തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ സ്വകാര്. ബിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലയിലുള്ളവർക്ക് തെക്കേ അറ്റത്തുള്ള തലസ്ഥാവത്തെ വന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും ഹൈബി ഈഡൻ തന്റെ ബില്ലിൽ ചൂണ്ടിക്കാട്ടി. അതേസമയം ഹൈബി ഈഡന്റെ ഈ നിലപാട് തന്നെയാണോ കോൺഗ്രസിനെന്ന് സിപിഎ ചോദ്യമായി ഉയർത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവായി ശബരിനാഥൻ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.