Pinarayi Vijayan: ഈ ഐക്യവും ഒരുമയും എല്ലായ്പ്പോഴും ഉണ്ടാകണം; കേരളീയം കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി
Pinarayi Vijayan about keraleeyam: കേരളീയം വൻ വിജയമാക്കിയത് കേരളത്തിലെ ജനങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയം പരിപാടി കേരളത്തിലെ ജനങ്ങള് ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചവരാണ് നമ്മൾ. ഈ ഒരുമയും ഐക്യവും എല്ലാ കാലവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾ കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും തലസ്ഥാനത്ത് എത്തിച്ചേർന്നു. മഴ പോലും കണക്കാക്കാതെയാണ് പരിപാടികളിൽ പങ്കെടുത്തത്. കേരളീയം വൻ വിജയമാക്കിയത് കേരളത്തിലെ ജനങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിനെതിരായി വിമർശനങ്ങൾ ഉണ്ടായെങ്കിൽ അത് പരിപാടിയുടെ പ്രശ്നമല്ല മറിച്ച് നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് അവയ്ക്ക് പിന്നിൽ. നമ്മുടെ നാടിന്റെ അഭിമാനകരമായ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ നമുക്ക് സാധിച്ചു. ഇനിയുള്ള എല്ലാ വർഷവും കേരളീയം അവതരിപ്പിക്കും പരിപാടിയുടെ പിന്നിലെ ദുരൂഹത ഗവേഷണം ചെയ്യാന്‍ പോയവരുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായിട്ടുണ്ടാവും.
ALSO READ: സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനം രൂപീകൃതമായതിന് ശേഷം 67 വര്‍ഷമാണ് തികയുന്നത്. അത്ഭുതകരമായ മാറ്റങ്ങളാണ് കഴിഞ്ഞ ഏഴരവർഷങ്ങൾ കൊണ്ടുണ്ടായത്.
മാനവവിഭവ വികസന സൂചികകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും നാം ബഹുദൂരം മുന്നിലാണ്. എന്നാൽ, ഈ നേട്ടങ്ങളില്‍ അഭിമാനിച്ച് വിശ്രമിക്കാവുന്ന അവസ്ഥയിലല്ല നാം. നമ്മുടെ വികസനമാതൃക എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് നാം ഗൗരവമായി ചിന്തിക്കേണ്ടത്. കേരളത്തിന്റെ ആളോഹരി വരുമാനമെടുത്താല്‍ ഇന്നത്തെ അവസ്ഥ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...