കൊച്ചി: CM Pinarayi Europe Visit:  മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം യൂറോപ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 3.45 നുള്ള വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്.  ആദ്യയാത്ര നോര്‍വേയിലേക്കാണ് സംഘം പോകുന്നത്.  നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മുഖ്യമന്ത്രിയുടെ വിദേശയാത്ര മാറ്റി; പിണറായിയും എം.വി.ഗോവിന്ദനും കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക്


നോർവേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം.  ഒപ്പം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ മാതൃകകളും പരിചയപ്പെടും. മന്ത്രിമാരായ പി രാജീവും വി അബ്ദു റഹ്‌മാനുമാണ് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകുക. ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും. രണ്ട് ദിവസം മുൻപ് നിശ്ചയിച്ച യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു.  നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സംഘം സന്ദര്‍ശിക്കും. ഫിന്‍ലന്‍ഡിലേക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അനുഗമിക്കും.  ഇംഗ്ലണ്ടിലേക്കും വെയ്ല്‍സിലേക്കും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം അടക്കമുള്ള മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇത് കൂടാതെ വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ണമായും ചിത്രീകരിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.  അതുകൊണ്ടുതന്നെ സമ്പൂര്‍ണ വീഡിയോ കവറേജിനായി 7 ലക്ഷം രൂപ ചെലവഴിച്ച് ഇന്ത്യന്‍ എംബസി സജ്ജീകരണം ഒരുക്കിയിട്ടുമുണ്ട്.  സന്ദർശനം ഈ മാസം 12 വരെയാണ് സന്ദര്‍ശനം. 


Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 


ഇതിനിടയിൽ ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും. പതിമൂന്നാം തീയതി വരെയാണ് സന്ദര്‍ശനം. കോടിയേരിയുടെ വിയോഗത്തെ തുടര്‍ന്നു യാത്രയുടെ ആദ്യഘട്ടമായി നിശ്ചയിച്ചിരുന്ന ഫിന്‍ലന്‍ഡ് യാത്ര മാറ്റിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.