തിരുവനന്തപുരം:ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറ്റലിയിൽ നിന്നും വരാൻ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി  പ്രധാനമന്ത്രിക്ക് കത്തയച്ചു.


ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകൂ എന്ന നിർദ്ദേശം നിലനില്‍ക്കുന്നതിനലാണ് ഇവര്‍ക്ക് വിമാന കമ്പനി അധികൃതര്‍ യാത്രയ്ക്ക് അനുമതിനല്കാത്തത്.രോഗികളുടെ ബാഹുല്യം നിമിത്തം വിദേശത്തെ അധികൃതർ യാത്രക്കാരെ യഥാസമയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിൽ വിമുഖത കാണിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം എന്ന് മുഖ്യമന്ത്രി പറയുന്നു .


ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്നവര്‍ തങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം എന്ന് ആവശ്യപെട്ട്‌ വീഡിയോ പുറത്ത് വിട്ടിരുന്നു.


ഇതേ തുടര്‍ന്നാണ്‌ മുഖ്യമന്ത്രി ഇടപെട്ടത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച മുഖ്യമന്ത്രി ഈ സർക്കുലർ പിൻവലിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഇറ്റലിയിലെ എയർപോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.