കോട്ടയത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനങ്ങള്‍ പങ്ക് വെയ്ക്കുന്നതിലെ ധാരണ പാലിക്കാന്‍ ജോസ് വിഭാഗം തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോസഫ്‌ വിഭാഗം യുഡിഎഫ് യോഗം  ബഹിഷ്കരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ എത്രയും പെട്ടന്ന് യുഡിഎഫ് നേതൃത്വം ഇടപെട്ട് തീരുമാനം എടുക്കണമെന്നും ജോസഫ്‌ വിഭാഗം ആവശ്യപെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ഈ ആഴ്ചയില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്ന നിലപാടാണ് ജോസഫ്‌ വിഭാഗം നേതാക്കളുടെത്.അവര്‍ അക്കാര്യം ഉമ്മന്‍‌ചാണ്ടി,രമേശ്‌ ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.കഴിഞ്ഞ രണ്ട് ജില്ലാ യുഡിഎഫ് യോഗങ്ങളിലും ഈ വിഷയം ഉന്നയിച്ചപ്പോൾ സംസ്ഥാന യുഡിഎഫ് വിഷയം  കൈകാര്യം ചെയ്യുമെന്ന ഉറപ്പിൽ സംയമനം പാലിച്ച കേരളാ കോൺഗ്രസ് നെയും,യുഡിഎഫ് നെയും വെല്ല് വിളിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഉൾപ്പടെ മുൻധാരണയുള്ള ഒരു സ്ഥാനങ്ങളും വിട്ടു നൽകില്ല എന്ന ജോസ് വിഭാഗത്തിന്റെ പ്രസ്ഥാവന യുഡിഎഫി നെ തകർക്കാനും  എല്‍ഡിഎഫിലേക്ക്  കടന്ന് കൂടാനും വേണ്ടിയുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്നും ജോസഫ്‌ വിഭാഗം ജില്ലാ അദ്ധ്യക്ഷന്‍  സജി  മഞ്ഞകടമ്പിൽ ആരോപിച്ചു.


മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഎം  നെ കൂട്ട് പിടിച്ച് കോൺഗ്രസിന്റെ പ്രസിസൻറ് സ്ഥാനാർത്ഥിയെ അട്ടിമറിക്കുകയും, സുൽത്താൻ ബത്തേരി നഗരസഭയിൽ സിപിഎം  പിൻതുണയോടെ മുൻസിപ്പൽ ചെയർമാനായി ഇപ്പോഴും തുടരുന്ന ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചതിയൻമാരായ ജോസ് പക്ഷത്തിനെതിരെ പരാതി പറയേണ്ട വേദി യുഡിഎഫ് യോഗമാണെന്ന ഉറച്ച ബോദ്ധ്യമുള്ളതുകൊണ്ട് തന്നെയാണ് ജില്ലാ യുഡിഎഫ് യോഗത്തില്‍  വിഷയം അവതരിപ്പിച്ചതെന്നും ജില്ലാ പ്രസിഡൻറ് പറഞ്ഞു. 


യുഡിഎഫ് നിര്‍ദ്ദേശം അംഗീകരിക്കാത്ത മുന്നണിയെ  ഒറ്റുകൊടുക്കുന്ന ചതിയൻമാരയ ജോസ് വിഭാഗക്കരോടെപ്പം വേദി  പങ്കിടാൻ ഇല്ല എന്നു പറഞ്ഞ് പാർട്ടി നിർദ്ദേശാനുസരണം യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്ന തന്നെ യുഡിഎഫ്   നേതാക്കൾ കുറ്റപ്പെടുത്തുകയും, ശ്വസിക്കുകയും ചെയ്തു എന്ന ജോസ് വിഭാഗത്തിന്റെ നുണപ്രചരണം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണ പാലിക്കാന്‍ ജോസ് വിഭാഗം തയ്യാറായില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിനാണ് ജോസഫ്‌ വിഭാഗം തയ്യാറെടുക്കുന്നത്.