തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിളരുമെന്നത് വെറും മാധ്യമ സൃഷ്ടി മാത്രമെന്ന് ജോസ് കെ മാണി എംപി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുബായില്‍ കേരള മഹാസഭയില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് സമാപന ചടങ്ങില്‍ പി.ജെ. ജോസഫ് പങ്കെടുക്കാത്തതെന്നും ജോസ് കെ മാണി വിശദീകരിച്ചു. പി.ജെ. ജോസഫാണ് കേരള യാത്രയുടെ പതാക കൈമാറിയതെന്നും ചരല്‍കുന്ന് ക്യാമ്പില്‍ ഐകകണ്‌ഠേനയാണ് താന്‍ ജാഥ നയിക്കുന്ന കാര്യം തീരുമാനിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.


അതേസമയം, ഇന്ന് തലസ്ഥാനത്ത് സമാപിക്കാനിരിക്കുന്ന കേരള യാത്രയില്‍ പി.ജെ. ജോസഫ് പങ്കെടുക്കാത്തത് പാര്‍ട്ടിക്കുള്ളിലുണ്ടായ ആസ്വാരസ്യങ്ങളുടെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. വൈകിട്ടാണ് നടക്കുന്ന റാലിയോടെയാണ് ജാഥ സമാപിക്കുന്നത്. കെ എം മാണി, രമേശ് ചെന്നത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പി.ജെ. ജോസഫ് വിഭാഗത്തിലെ മറ്റു നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്‌.


എന്നാല്‍, കേരള യാത്രയ്ക്ക് പാര്‍ട്ടിയുടെ തട്ടകമായ ഇടുക്കി ജില്ലയില്‍ കിട്ടിയത് തണുപ്പന്‍ സ്വീകരണമായിരുന്നു. അതീവസ്ഥ തന്നെയായിരുന്നു തൊടുപുഴയിലും. യാത്രയ്ക്ക് കിട്ടിയ സ്വീകരണം പാര്‍ട്ടിയിലെ ഗ്രൂപ്പ് ഭിന്നതകള്‍ മൂലമാണെന്നായിരുന്നു സൂചന. 


അതിനിടെ, തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ലയനത്തിന്‍റെ ഗുണം ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് തുറന്നു പറയുകയും ചെയ്തിരുന്നു. ലയിച്ചിട്ടും അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന പി.ജെ ജോസഫിന്‍റെ പരാതി ന്യായമാണെന്ന്‍ കോണ്‍ഗ്രസും അഭിപ്രായപ്പെട്ടിരുന്നു.  


സീറ്റ് വിഭജനം സംബന്ധിച്ച് അടുത്തയാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്തുമ്പോള്‍ മാണിപക്ഷവുമായും ജോസഫ്