കോട്ടയം:  രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും തിര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതിന് ശേഷമുള്ള  കേരള  കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ  നിര്‍ണായക യോഗം ഇന്ന്... 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള കോണ്‍ഗ്രസ് (Kerala Congress M ) ജോസ് കെ. മാണി (Jose K Mani)വിഭാഗത്തിന്‍റെ  മുന്നണി മാറ്റ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കെയാണ്  ഇന്ന് പാര്‍ട്ടിയുടെ നിര്‍ണായക യോഗം നടക്കുന്നത്. ഉച്ചയ്ക്ക് 2  മണിക്ക് കോട്ടയത്ത് വെച്ചാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കുക. 


UDFല്‍ തന്നെ തുടരുമോ അതോ LDFലേക്ക് പോകുമോ എന്ന് കാര്യവും ഇന്ന് യോഗ൦  ചര്‍ച്ചചെയ്യും. പാര്‍ട്ടിയുടെ ഭാവി നിലപാടുകളും യോഗത്തില്‍ ചര്‍ച്ചചെയ്യും.  തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെയാണ് ചര്‍ച്ച നടക്കുന്നതെന്നതും യോഗത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 


രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും കൈയില്‍ വന്നതോടെ പല നിര്‍ണ്ണായക തീരുമാനങ്ങളും ജോസ് കെ മാണി ഇതിനോടകം കൈക്കൊണ്ടിരുന്നു. 


രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും  ജോസ് കെ. മാണിയ്ക്ക് ലഭിച്ചതോടെ UDF നിലപാട് മയപ്പെടുത്തിയിരുന്നു.   ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്‌ നേതൃത്വം തുടര്‍ന്നെങ്കിലും അതിനെ പി. ജെ. ജോസഫ് ശക്തമായി എതിര്‍ക്കുക യായിരുന്നു.


അതേസമയം, UDF വിട്ടാല്‍ ജോസ് കെ. മാണി വിഭാഗം തെരുവിലായി പോകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ജോസ് കെ. മാണി ആദ്യം നിലപാട് സ്വീകരിക്കട്ടെ. അതിന് ശേഷം അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞിരുന്നു. കൂടാതെ, ജോസ് കെ. മാണി വിഭാഗത്തിന് നേര്‍ക്ക്‌   സി.പി.ഐയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. 


Also read: പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടി, പിടികൊടുക്കാതെ "വിലപേശല്‍" തുടര്‍ന്ന് ജോസ് കെ മാണി..!!


എന്നാല്‍, കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് ഇന്നത്തെ  യോഗമെന്നാണ് വിലയിരുത്തല്‍.   തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ ജോസ് കെ മാണി സ്വീകരിക്കുന്ന നിലപാടുകള്‍ കേരള രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...