കോട്ടയം: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശമുയര്‍ത്തി കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. ഒറ്റുകാരുടെ കൂടിയാട്ടം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും എന്നും യുഡിഎഫില്‍ തളച്ചിടാനും ബാര്‍കോഴ ആരോപണം കെട്ടിച്ചമച്ചുവെന്ന ആരോപണവുമായി കെഎം മാണി രംഗത്ത് വന്നതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഒറ്റുകാരുടെ കൂട്ടമാണെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ വിശേഷിപ്പിച്ചത് .


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജു രമേശിന്‍റെ മകളുടെ കല്യാണത്തിൽ പങ്കെടുത്ത രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും പരോക്ഷമായി ലേഖനത്തിൽ വിമർശിക്കുന്നു. കപട സൗഹാര്‍ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്‍റെ വേഷമാണെന്നും വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും ലേഖനം പറയുന്നു.


ശത്രുവിനോട് കഷമിക്കണം എന്നാണ് ലോകഗുരുക്കന്‍മാര്‍ ഉപദേശിച്ചിട്ടുളളത് എന്നാല്‍ ശത്രുവൊരുക്കുന്ന വിരുന്നില്‍ കടന്നു ചെന്ന് അപഹാസ്യരാകണമെന്ന് ഒരു ഗുരുവും ഉദ്‌ബോധിപ്പിച്ചിട്ടില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറ്റിയത് ഒരു അമളിയാണ്, സത്യം കളളച്ചിരി ചിരിച്ചു നില്ക്കുന്നതെങ്ങനെയെന്ന് ആളുകള്‍ക്ക് കണ്ടു ചിരിക്കാന്‍ പറ്റിയ ഒരു ദൃശ്യം അവര്‍ കേരളത്തിനു സമ്മാനിക്കുകയും ചെയ്തുവെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു.


 കെ.ബാബു തോറ്റതും മാണി ജയിച്ചതും ഒറ്റുകാരുടെ മുഖത്ത് മുഷ്ടി ചുരുട്ടിക്കിട്ടിയ ഇടിയാണ്. പരസ്യമായി കുറ്റക്കാരനല്ലെന്ന് പറഞ്ഞെങ്കിലും ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുടുക്കി രാജിവെപ്പിക്കുകയായിരുന്നു. കെ.ബാബുവിനെതിരെ ഉയര്‍ന്ന 10 കോടി കോഴ ആരോപണത്തേക്കാള്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണം കടുത്താണെന്ന പ്രതീതി ഉണ്ടാക്കിയെന്നും ലേഖനം പറയുന്നു.ബിജു രമേശിനെ ഉപജാപക സംഘം പിറകില്‍ നിന്ന് സഹായിച്ചുവെന്നും ഇവര്‍ ബിജു രമേശിന്‍റെ കല്യാണത്തിന് ഒത്തുകൂടിയെന്നും ലേഖനം ആരോപിക്കുന്നു. .ന്നു.