COVID-19: കോവിഡ് മൂലം 31 മരണംകൂടി, ഇതുവരെ മരിച്ചത് 2,329 പേര്‍
കേരളത്തില്‍ ഇന്ന് പുതുതായി 5,376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 5,376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാവുന്നതിലൂടെ രോഗ വ്യാപനത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കുന്നുവെന്നത് ആശാവഹമാണ്.
31 മരണങ്ങളാണ് ഇന്ന് കോവിഡ്-19 (COVID-19) മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,329 ആയി.
തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി തങ്കരാജന്‍ (80), ആറ്റിങ്ങല്‍ സ്വദേശി ഇന്ദു ശേഖരന്‍ (65), അയിര സ്വദേശി അഖില്‍ (27), ചിറയിന്‍കീഴ് സ്വദേശി നീലകണ്ഠന്‍ ആശാരി (85), കടകംപള്ളി സ്വദേശി മോഹനന്‍ നായര്‍ (63), കൊല്ലം ഓച്ചിറ സ്വദേശി യശോധരന്‍ (85), പൊതുവഴി സ്വദേശിനി ലയ്ല (34), മൈനാഗപ്പള്ളി സ്വദേശി രാജു (58), പാരിപ്പള്ളി സ്വദേശി പദ്മജാക്ഷി (72), മങ്കാട് സ്വദേശി വിവേക് (26), പുത്തന്‍കുളം സ്വദേശി തങ്കയ്യ (61), മാനകര സ്വദേശിനി ജയസുധ (39), ആലപ്പുഴ ചേര്‍ത്തല സ്വദേശി അഗസ്റ്റിന്‍ (76), പള്ളിക്കല്‍ സ്വദേശി സോമരാജന്‍ (60), ചേര്‍ത്തല സ്വദേശി സോമന്‍ (67), ചേര്‍ത്തല സ്വദേശിനി രാജമ്മ (91), തിരുവാന്‍മണ്ടൂര്‍ സ്വദേശി ഹൈമവതി (70), കായംകുളം സ്വദേശി ഗോവിന്ദ പണിക്കര്‍ (60), എറണാകുളം കരിമുഗള്‍ സ്വദേശിനി തങ്ക (79), തൃശൂര്‍ എടക്കായൂര്‍ സ്വദേശി അബ്ദുള്ള കുട്ടി (70), ബ്ലാങ്കാട് സ്വദേശി ഷംസുദീന്‍ (72), പല്ലം സ്വദേശിനി മാളൂട്ടി (59), ചാവക്കാട് സ്വദേശി മുഹമ്മദ് (65), മലപ്പുറം കീഴുപറമ്പ് സ്വദേശി വിജയന്‍ (60), ചീക്കോട് സ്വദേശിനി ഉമ്മയ (70), അരക്കപ്പറമ്പ് സ്വദേശി മൊയ്ദൂട്ടി (61), കോഴിക്കോട് മാലപ്പറമ്പ് സ്വദേശി സിദ്ധാര്‍ത്ഥന്‍ (72), ഉള്ളിയേരി സ്വദേശി കുഞ്ഞിരായന്‍ (73), വയനാട് വിലങ്ങപുരം സ്വദേശിനി അയിഷ (60), കണ്ണൂര്‍ ചേലാട് ചേലാട് സ്വദേശി അഹമ്മദ് കുഞ്ഞി (77), താവക്കര സ്വദേശിനി നളിനി (73) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2329 ആയി.
Also read: COVID update: കുറയാതെ വൈറസ് വ്യാപനം, 5,376 പേര്‍ക്കുകൂടി കോവിഡ്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,981 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,256 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also read: COVID-19: രോഗവ്യാപനത്തിലും രോഗമുക്തിയിലും കേരളം മുന്നില്‍