Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 4650 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 7.05% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 13 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 26 ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. സംസ്ഥാനത്തെ വ്യാപനം കണ്ടെത്താൻ എല്ലാ ജിലകളിലും സീറോ പ്രിവലൻസ് പഠനം ആരംഭിച്ചതായി CM Pinarayi Vijayan. കഴിഞ്ഞ ഒരാഴ്ചക്കിടെ കേരളത്തിലെ രോഗികളുടെ എണ്ണം 5.8% കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.


ALSO READ: Covid update: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു, 4,505 പുതിയ രോഗികള്‍


26 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.  ആശങ്കയായിരുന്ന ഉറവിടം വ്യക്തമല്ലാത്തവരുടെ കണക്ക് 295 ആയി. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 76 പേർക്ക് മാത്രമാണ്. 4253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് 590, എറണാകുളം 532, മലപ്പുറം 513, തൃശൂര്‍ 489, കൊല്ലം 438, ആലപ്പുഴ 378, തിരുവനന്തപുരം 208, പത്തനംതിട്ട 288, കോട്ടയം 252, പാലക്കാട് 111, കണ്ണൂര്‍ 137, വയനാട് 135, കാസര്‍ഗോഡ് 107, ഇടുക്കി 75  എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നും 13 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 4074 ആയി.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 459, കൊല്ലം 780, പത്തനംതിട്ട 550, ആലപ്പുഴ 361, കോട്ടയം 539, ഇടുക്കി 263, എറണാകുളം 658, തൃശൂര്‍ 404, പാലക്കാട് 164, മലപ്പുറം 596, കോഴിക്കോട് 659, വയനാട് 151, കണ്ണൂര്‍ 217, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,606 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,67,630 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 949 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ALSO READ: Kerala Covid Update : കോവിഡ് പ്രതിരോധത്തിൽ തിരിച്ച് വരവിന്റെ പാതയിൽ സംസ്ഥാനം, ഇന്ന് 4584 കേസുകൾ റിപ്പോർട്ട് ചെയ്തു, Test Positivity 6.79 %


മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 366 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.