Kerala Covid: സംസ്ഥാനത്ത് ആറിൽ ഒരു കേസ് വീതം കോവിഡ് റിപ്പോർട്ട് ചെയ്യുന്നു,കുട്ടികളെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി
70.24 ശതമാനം പേർക്ക് ഇതുവരെ കോവിഡ് വാക്സിൻ നൽകി കഴിഞ്ഞു. 25.51 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.
തിരുവനന്തപുരം: കേരളത്തിൽ ആറിൽ ഒരു കേസ് വീതം കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. അതീവ ഗുരുതാവസ്ഥയിലൂടെയാണ് കേരളം കടന്നു പോവുന്നത്. എന്നാൽ ഇതിൽ ആശങ്ക വേണ്ട. ബന്ധു വീടുകൾ സന്ദർശിക്കുന്നതും പൊതുപരിപാടികൾക്ക് പോവുന്നതും ഒഴിവാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.
കുട്ടികളുടെ കാര്യത്തിലാണ് ഏറ്റവും അധികം ശ്രദ്ധ വേണ്ടത്. മൂന്നാം തരംഗം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണെന്നിരിക്കെയാണ് നിർദ്ദേശം. കഴിഞ്ഞ ഒാണക്കാലത്തും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. 70.24 ശതമാനം പേർക്ക് ഇതുവരെ കോവിഡ് വാക്സിൻ നൽകി കഴിഞ്ഞു. 25.51 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. എന്നാൽ ഐസിയു,വെൻറിലേറ്റർ ആവശ്യം വരുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
അതേസമയം ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൌൺ ആണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൌണിന് സമാനമായിരിക്കും നിയന്ത്രണങ്ങൾ. ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രം ഇളവ് നൽകും. അടിയന്തിര ആവശ്യങ്ങൾക്കുള്ള യാത്രകൾക്ക് മാത്രമെ അനുമതിയും ഉണ്ടാവു.
അതേസമയം ഒാണത്തിന് പിന്നാലെ സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്ക് പോവും എന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. നൽകിയ ഇളവുകൾ കൂടിയായപ്പോൾ ജനം കൂട്ടത്തോടെയാണ് ഒാണക്കാലത്ത് പുറത്തേക്ക് ഇറങ്ങിയത്. സംസ്ഥാനത്ത് നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തന്നെ 15 ശതമാനത്തിനും മുകളിലാണ്. ശരാശരി ഒരു ലക്ഷത്തിനും മുകളിൽ നിവലവിൽ പ്രതിദിന പരിശോധന നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...