തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലും കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായാണ് തുടരുന്നത് പുറത്ത് കാര്യമായ സമ്പർക്കമില്ലാതിരിക്കുന്ന പ്രതികൾക്ക് പോലും അസുഖം  ബാധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനാൽ തന്നെ അവസ്ഥ എത്രത്തോളം മോശമാകുകയാണ് എന്നത് സംബന്ധിച്ചുള്ളതാണ് സൂചനകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം മാത്രം തിരുവനന്തപുരം (Trivandrum) സെന്‍ട്രല്‍ ജയിലില്‍ നടത്തി കൊവിഡ് പരിശോധനയില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശിക്ഷയിലുള്ള മോഷ്ടാവ് ബണ്ടി ചോറിനും മറ്റൊരു തടവുകാരനായ മണികണ്ഠനുമാണ് ഇന്നലത്തെ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.


ALSO READ : Covid Second Wave : കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ SC യുടെ ഇടപെടൽ; ഓക്സിജൻ, ആവശ്യമരുന്നുകൾ, വാക്‌സിൻ എന്നിവയിൽ കേന്ദ്ര പദ്ധതിയെന്തെന്ന് സുപ്രീം കോടതി


രോഗം ബാധിച്ചവരെ നിലവിൽ മറ്റൊരു സെല്ലിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്. 1050 പേര്‍ക്കാണ് ഇതുവരെ ജയിലിൽ ആന്റിജന്‍ (Antigen) പരിശോധന നടത്തിയത്. സെൻട്രൽ ജയിലിൽ കൂടാതെ പാലക്കാട് ജില്ലാ ജയിലിലും രോഗ ബാധിതരുണ്ട്.


കഴിഞ്ഞ തവണ രോഗ വ്യാപനം കൂടിയതോടെ തടവുകാർക്ക് ഇടക്കാല ജാമ്യം അടക്കമുള്ള കാര്യങ്ങളിൽ ഇളവ് സുപ്രീംകോടതിയടക്കം ഇടപെട്ട് നടപ്പാക്കിയിരുന്നു. എന്നാൽ ഇത്തവണ അത് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. 


ALSO READ : വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണം നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം


പുതുതായി എത്തുന്ന തടവുകാരെ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാകും ജയിലുകളില്‍ പ്രവേശിപ്പിക്കുക. ഇപ്പോള്‍ തന്നെ തടവുകാര്‍ക്ക്​ പരിശോധന നടത്തി ജയിലുകള്‍ കോവിഡ്​ മുക്​തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള​ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.