Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 174 മരങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് കഴിഞ്ഞ് 24 മണിക്കൂറിനുള്ള രേഖപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റിയിലും വലിയ തോതിൽ ഇടവ് രേഖപ്പെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ല അടിസ്ഥാനത്തിലുള്ള കണക്കുകൾ ഇങ്ങനെ


തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ALSO READ : COVID Third Wave : രാജ്യത്ത് മൂന്നാം കോവിഡ് തരംഗം? മഹരാഷ്ട്രയിൽ 8,000ത്തിൽ അധികം കുട്ടികൾക്ക് രോഗബാധ


കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാമ്പിളുകളാണ് പരിശോധിച്ചത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1652, മലപ്പുറം 1648, പാലക്കാട് 818, എറണാകുളം 1214, കൊല്ലം 1189, തൃശൂര്‍ 1045, ആലപ്പുഴ 1012, കോഴിക്കോട് 832, കോട്ടയം 526, കണ്ണൂര്‍ 506, കാസര്‍ഗോഡ് 327, പത്തനംതിട്ട 265, ഇടുക്കി 244, വയനാട് 144 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


ALSO READ : Covid19: കോവിഡിനെതിരെ ഒറ്റ ഡോസ് കോവിഷീൽഡ് മതിയോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കുന്നു


56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 10, കണ്ണൂര്‍ 8, കൊല്ലം 7, തിരുവനന്തപുരം 6, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ 5 വീതം, വയനാട് 4, പാലക്കാട് 3, ഇടുക്കി 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2924, കൊല്ലം 2437, പത്തനംതിട്ട 1094, ആലപ്പുഴ 2094, കോട്ടയം 1635, ഇടുക്കി 1308, എറണാകുളം 4003, തൃശൂര്‍ 2437, പാലക്കാട് 2584, മലപ്പുറം 3508, കോഴിക്കോട് 2210, വയനാട് 440, കണ്ണൂര്‍ 1518, കാസര്‍ഗോഡ് 675 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,06,982 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,10,385 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


ALSO READ : World No Tobacco Day : പുകവലിക്കാരിൽ കോവിഡ് മരണം സംഭവിക്കുന്നതിൽ 50% അധിക സാധ്യതയെന്ന് ലോകാരോഗ്യ സംഘടന


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,88,202 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,49,825 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,377 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 885 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക