Kerala COVID Update Today : സംസ്ഥാനത്ത് കുതിച്ചുയർന്ന് കഴിഞ്ഞ 24 മണിക്കൂറിലെ കോവിഡ് കണക്കുകൾ. 300 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. കൂടാതെ മൂന്ന് മരണം കോവിഡ് ബാധയെ തുടർന്നാണ് കണ്ടെത്തി. 358 കോവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 300 കേസും കേരളത്തിൽ നിന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

300 പുതിയ കേസുകൾ എത്തിയതോടെ സംസ്ഥാനത്തെ നിലവിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 2341 ആയി. കഴിഞ്ഞ ദിവസം 211 പേരാണ്ല സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് മുക്തരായത്. മൂന്ന് മരണം കൂടി രജിസ്റ്റർ ചെയ്തതോടെ കേരളത്തിലെ ആകെ കോവിഡ് മരണം 72059 ആയി. നിലവിൽ രാജ്യത്ത് 2669 കോവിഡ് ബാധതരാണുള്ളത്. രാജ്യത്തെ ആകെ കോവിഡ് മരണം 533327 ആയി.


ALSO READ : Cough Syrups Ban : സാധാരണ പനിക്കുള്ള കഫ് സിറപ്പുകൾ കുട്ടികൾക്ക് നൽകുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രം; മരുന്നുകളിൽ മുന്നറിയിപ്പ് നൽകണമെന്ന് നിർമാതാക്കൾക്ക് നിർദേശം


നിലവിലെ ആക്ടീവ് കേസുകളില്‍  ഭൂരിഭാഗം പേരും വീടിനുള്ളിൽ ചികിത്സയിൽ കഴിയുന്നവരാണ്. കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന വേണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ വേണം ചികിത്സ ഉറപ്പാക്കേണ്ടത്. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിച്ച് വേണം ചികിത്സക്ക് എത്താൻ. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരും മാസ്‌ക് ധരിക്കണം.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.