സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 19,727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,054 പേർ ഇതുവരെ രോഗമുക്തി നേടി. 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്തത് 35. 


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേർ  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് കോവിഡ് മരണവും സംഭവിച്ചു. കോഴിക്കോട് സ്വദേശ് മുഹമ്മദ്(67), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ്(87) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.