Kerala COVID Update : സംസ്ഥാനത്തിന്റെ ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക് ആദ്യമായി 200 പിന്നിട്ടു. രോഗം വ്യാപനം കുറുയുന്നുണ്ടെങ്കിലും മരണ നിരക്ക് ക്രമാതീതമായി ഉയരുകയാണ്. കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ല അടിസ്ഥാനത്തിലുള്ള കണക്കുകൾ ഇങ്ങനെ


തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ALSO READ: Covid Updates; രാജ്യത്ത് പുതുതായി 1,32,788 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 24 മണിക്കൂറിനിടെ 3,207 കൊവിഡ് മരണം


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,00,55,047 സാമ്പിളുകളാണ് പരിശോധിച്ചത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1081 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2241, മലപ്പുറം 2272, എറണാകുളം 2181, പാലക്കാട് 1379, കൊല്ലം 1892, ആലപ്പുഴ 1753, കോഴിക്കോട് 1490, തൃശൂര്‍ 1394, ഇടുക്കി 878, കോട്ടയം 822, കണ്ണൂര്‍ 684, പത്തനംതിട്ട 611, കാസര്‍ഗോഡ് 450, വയനാട് 293 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


ALSO READ: കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ; കൊവിഡ് മരണ നിരക്കിൽ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ


84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കണ്ണൂര്‍ 14, പത്തനംതിട്ട 11, തിരുവനന്തപുരം, കൊല്ലം 10 വീതം, കാസര്‍ഗോഡ് 8, വയനാട് 4, ഇടുക്കി, പാലക്കാട് 3 വീതം, ആലപ്പുഴ, മലപ്പുറം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2531, കൊല്ലം 4139, പത്തനംതിട്ട 905, ആലപ്പുഴ 2040, കോട്ടയം 1358, ഇടുക്കി 922, എറണാകുളം 4910, തൃശൂര്‍ 1706, പാലക്കാട് 2569, മലപ്പുറം 4327, കോഴിക്കോട് 1963, വയനാട് 397, കണ്ണൂര്‍ 1296, കാസര്‍ഗോഡ് 645 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,92,165 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,64,210 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


ALSO READ: COVID Vaccine : കിടപ്പ് രോഗികൾക്ക് വാക്സിൻ വീട്ടിൽ എത്തിക്കും, ആരോഗ്യ വകുപ്പ് മാർഗനിദേശം ഇറക്കി


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,42,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,05,375 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2840 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക