Kerala Covid Update: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം,രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്തും
രോഗം ബാധിക്കാൻ എളുപ്പം സാധ്യതയുള്ളവർക്ക് പ്രത്യേകം ശ്രദ്ധയും കൂടുതൽ കരുതലും വേണം, ബൂസ്റ്റർ ഡോസ് എടുക്കുകയും വേണം
തിരുവനന്തപുരം: ചൈനയിലെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത നിർദ്ദേശമാണ് ഇന്ത്യയിലെ ഏല്ലാ സംസ്ഥാനാങ്ങൾക്കും നൽകിയിരിക്കുന്നത്. കേരളത്തിൽ കോവിഡ് ബാധിതർ കുറവാണെങ്കിലും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കേസുകളുടെ വര്‍ധന കണക്കിലെടുത്ത് ജില്ലകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. കണ്ടെത്തിയിരിക്കുന്ന പുതിയ വകഭേദത്തിന് രോഗ വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രതവേണമെന്നാണ് നിർദ്ദേശം.
അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളും അവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്.
രോഗം ബാധിക്കാൻ എളുപ്പം സാധ്യതയുള്ള പ്രായമായവർ അനുബന്ധ രോഗമുള്ളർ തുടങ്ങിയവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കൂടുതൽ കരുതലും വേണം. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണമെന്നും റാപ്പിഡ് റെസ്പോൺസ് യോഗം നിർദ്ദേശിച്ചു. വാക്‌സിന്‍ എടുക്കാത്ത എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പനി,ജലദോഷം,തൊണ്ടവേദന എന്നിവയുള്ളവര്‍ നിർബന്ധമായും ചികിത്സതേടണം.രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങാതെ വിശ്രമിക്കുകയും ചികിത്സതേടുകയും വേണമെന്നും നിർദ്ദേശത്തിലുണ്ട്. രാജ്യത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന കേസുകളില്‍ 84 ശതമാനവും ഈ സംസ്ഥാനങ്ങളിലാണുള്ളത്. അതേസമയം പ്രായമായവര്‍ ബൂസ്റ്റര്‍ ഡോസ് ഉടന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു. 28 ശതമാനംപേര്‍ മാത്രമാണ് ഇതുവരെ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...