THiruvananthapuram : സംസ്ഥാനത്ത് ഇന്ന്  52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,20,612 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,439 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 3,77,823 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.


ALSO READ: Covid | സംസ്ഥാനത്ത് കോവി‍ഡ് കേസുകൾ കുറയുന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്


കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 136 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 335 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 56,100 ആയി.


ALSO READ: Kerala COVID Cases | ഇന്നും അരലക്ഷം പിന്നിട്ട് സംസ്ഥാനത്തെ കോവിഡ് കണക്ക്; TPR 42.86 ശതമാനം


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3033 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 44,956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3740 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 470 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


ALSO READ: ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന കാരണത്താൽ ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,715 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2175, കൊല്ലം 3900, പത്തനംതിട്ട 1810, ആലപ്പുഴ 2406, കോട്ടയം 3043, ഇടുക്കി 1267, എറണാകുളം 11,021, തൃശൂര്‍ 2010, പാലക്കാട് 3504, മലപ്പുറം 2095, കോഴിക്കോട് 4114, വയനാട് 1110, കണ്ണൂര്‍ 2333, കാസര്‍ഗോഡ് 937 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,77,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,95,091 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.