Kerala COVID Update : കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച 37,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Kerala Test Positivity Rate) 24.88%. 1,49,487 സാമ്പിളുകളാണ് പരിശോധിച്ചു. 49ത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറിലേറെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധ.  


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ല തല കോവിഡ് കണക്കുകൾ ഇങ്ങനെ


കോഴിക്കോട് 4915, എറണാകുളം 4642, തൃശൂർ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂർ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസർഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.


ALSO READ : Covid19: പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം, ഇത്രയും കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി.


രോഗം സ്ഥിരീകരിച്ചവരിൽ 330 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4715, എറണാകുളം 4544, തൃശൂർ 4233, മലപ്പുറം 3761, തിരുവനന്തപുരം 3359, കോട്ടയം 2664, കണ്ണൂർ 2304, പാലക്കാട് 999, ആലപ്പുഴ 2208, കൊല്ലം 1956, ഇടുക്കി 1207, പത്തനംതിട്ട 1150, കാസർഗോഡ് 771, വയനാട് 716 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.


ALSO READ : RTPCR പരിശോധന നിരക്ക് കുറയ്ക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി; സ്വകാര്യ ലാബുകളിൽ ടെസ്റ്റിന് 500 രൂപ


113 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 27, കാസർഗോഡ് 19, തൃശൂർ 15, വയനാട് 13, പത്തനംതിട്ട 9, പാലക്കാട് 7, ഇടുക്കി, എറണാകുളം 6 വീതം, കൊല്ലം 5, തിരുവനന്തപുരം 3, കോഴിക്കോട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1602, കൊല്ലം 2124, പത്തനംതിട്ട 459, ആലപ്പുഴ 933, കോട്ടയം 1804, ഇടുക്കി 533, എറണാകുളം 2689, തൃശൂർ 1283, പാലക്കാട് 886, മലപ്പുറം 1099, കോഴിക്കോട് 2013, വയനാട് 249, കണ്ണൂർ 1113, കാസർഗോഡ് 713 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 3,03,733 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,61,801 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.


ALSO READ : സംസ്ഥാനത്ത് കൊവിഡിനേക്കാൾ ഭീകരം ചികിത്സാ ചെലവ്; കേരളത്തിലെ സ്ഥിതി ​ഗുരുതരമെന്നും ഹൈക്കോടതി


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,43,529 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 6,19,703 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,826 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5206 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെ 624 ഹോട്ട് സ്പോട്ടുകളാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.