Covid Updates: സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ്; 27 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് (Covid19) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. കഴിഞ്ഞ 24 മണിക്കൂറിനകം യു.കെ.യിൽ നിന്ന് വന്ന ആർക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ യുകെയിൽ (UK) നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കൊവിഡ് (Covid19) സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
Also Read: 7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; 28 ശതമാനം DA നൽകാൻ സർക്കാർ തയാറെടുപ്പ്!
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂർ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂർ 207, ഇടുക്കി 181, കാസർഗോഡ് 92 എന്നിങ്ങനെയാണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 88,16,427 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 27 മരണങ്ങളാണ് കൊവിഡ് (Covid Death) മൂലം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5403 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
Also Read: ഈ മഹാനഗരത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ.?- പോസ്റ്റിന് പ്രധാനമന്ത്രി നൽകിയ മറുപടി ഹിറ്റാകുന്നു
ഇന്ന് 53 ആരോഗ്യ പ്രവർത്തകർക്കാണ് (Health Workers) രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 11, എറണാകുളം 9, തൃശൂർ 7, തിരുവനന്തപുരം, പാലക്കാട് 5 വീതം, കോഴിക്കോട്, കണ്ണൂർ 4 വീതം, കൊല്ലം 3, വയനാട്, കാസർഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെയാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,561 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,94,467 പേർ വീടുകളിലും 11,094 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1355 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട്‌സ്പോട്ടുകളാണുള്ളത് (Hotspot). 9 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ ആകെ 412 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...