THiruvananthapuram : സംസ്ഥാനത്ത് സമ്പൂർണ വാക്‌സിനേഷൻ (Covid Vaccination) അമ്പത് ശതമാനം പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് (Health Minister Veena George) അറിയിച്ചു. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിൽ 18 വയസ്സിന് മുകളിൽ ഉള്ളവരിൽ പകുതിയിലധികം പേരും രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ (Vaccine) സ്വീകരിച്ച് കഴിഞ്ഞു. കൂടാതെ  94 ശതമാനത്തിലധികം പേർ ആദ്യ ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളം (Kerala) ഇപ്പോൾ കൈവരിച്ചിരിക്കുന്നത് വളരെ വലിയൊരു നേട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. അതുകൂടാതെ കേരളത്തിന്റെ വാക്‌സിനേഷൻ നിരക്ക് രാജ്യത്തിന്റെ ശരാശരി വാക്‌സിനേഷൻ നിരക്കിലും വളരെ മുകളിൽ ആണെന്നും മന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് കോവിഡ് കേസിൽ നേരിയ കുറവ്, ഇന്ന് റിപ്പോർട്ട് ചെയ്തത് 7,500ൽ അധികം കേസുകൾ


രാജ്യത്ത് നിലവിൽ 77.37 ശതമാനം പേരാണ് ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. രണ്ടാം ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവർ രാജ്യത്ത്  33.99 ശതമാനം പേർ മാത്രമാണ്. കേരളം രണ്ട് വാക്‌സിൻ ഡോസുകളും ചേർത്ത് ആകെ 3,86,21,737 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു . സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യത്തിലേക്ക് ഉടൻ കേരളം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വിവിധ ജില്ലകളിൽ ആദ്യ ഡോസ് വാക്‌സിൻ 100 ശതമാനം ആയി കഴിഞ്ഞു. പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ ഏകദേശം 100 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ വിമുഖത കാണിക്കുന്നത് ആശങ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്.



ALSO READ: COVAXIN രണ്ട് ഡോസ് എടുത്തവർക്ക് ഇനി ഒമാനിൽ ക്വാറന്റീൻ വേണ്ട


അതേസമയം രണ്ട് വാക്‌സിൻ ഡോസുകളും സ്വീകരിച്ചവർക്കും സംസ്ഥാനത്ത് വ്യാപകമായി  കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.   കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.



ALSO READ: Covaxin | കൊവാക്സിൻ അനുമതി ഇനിയും വൈകും, കുടുതൽ വ്യക്തത വേണമെന്ന് WHO


നിലവില്‍ 78,122 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.