തിരുവനന്തപുരം:  കോവിഡ് സ്ഥിരീകരണത്തില്‍  കേരളം മുന്നോട്ട്....  


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്   സ്ഥിരീകരണത്തില്‍ പുതിയ റെക്കോര്‍ഡുമായി കേരളം. ഇതുവരെയുണ്ടായതില്‍ ഏറ്റവും കൂടുതല്‍ കേസുകളാണ്  കഴിഞ്ഞ  24  മണിക്കൂറിനിടെ  റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  ഇന്ന്   സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്കാണ്   കോവിഡ്-19 സ്ഥിരീകരിച്ചത്. 


രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് .  9 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. അതേസമയം, 60 പേരുടെ രോഗം ഭേദമായി. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്.  പതിവ്  കോവിഡ് അവലോകാന  യോഗത്തിന് ശേഷം നടത്തിയ   വാര്‍ത്താസമ്മേളനത്തിലാണ്  മുഖ്യമന്ത്രി  ഇക്കാര്യം  അറിയിച്ചത്.


 സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്ന് സൂചിപ്പിച്ചാണ്  മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനം  ആരംഭിച്ചത്.  സ്ഥിതി രൂക്ഷമാവുകയാണ്, രോഗലക്ഷണമില്ലാത്തതും ഉറവിടം  കണ്ടെത്താനാവാത്തതുമായ കേസുകള്‍ ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.