തിരുവനന്തപുരം: നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി) ഒഴിവാക്കിയ പാഠഭാ​ഗങ്ങൾ പഠിപ്പിക്കാൻ കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. മുഗള്‍ ചരിത്രം, ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ പഠിപ്പിക്കാനാണ് കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്. എസ്‌സിഇആര്‍ടി ഒഴിവാക്കിയ പാഠഭാ​ഗങ്ങൾ പഠിപ്പിക്കുന്നതിനായി എസ്‌സിഇആര്‍ടി സപ്ലിമെന്ററിയായി പാഠപുസ്തകം പുറത്തിറക്കാനാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്‌സിഇആര്‍ടി മുഗള്‍ ചരിത്രം, ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയതിനെതിരെ കരിക്കുലം കമ്മിറ്റി യോഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു. ഒമ്പത്, പത്ത് ക്ലാസുകളിലെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് 'പരിണാമ സിദ്ധാന്തം' ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരിണാമ സിദ്ധാന്തത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഭൂമിയില്‍ ജീവനുണ്ടായതിനെപ്പറ്റിയോ ജീവപരിണാമത്തെപ്പറ്റിയോ അറിയാന്‍ കഴിയാതെ വരുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


ശാസ്ത്രീയമായി കാര്യങ്ങൾ വിശദീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനും കഴിയാതെ വരുന്നത് കുട്ടികളുടെ ശാസ്ത്ര ചിന്തയെ പിറകോട്ടടിക്കാൻ കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് പാഠഭാഗങ്ങൾ ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.


ALSO READ: Vande bharat: അത്യാധുനിക സംവിധാനങ്ങളോടെ വന്ദേഭാരത്; വന്ദേഭാരത് ട്രെയിനിലെ നൂതന സംവിധാനങ്ങളെക്കുറിച്ച് അറിയാം


എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് രാഷ്ട്രീയ ലാക്കോടെയാണ് അധ്യായങ്ങളും പാഠഭാ​ഗങ്ങളും ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തങ്ങള്‍ക്ക് അഹിതകരമായവ പാഠപുസ്തകങ്ങളില്‍ നിന്നും വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാകില്ല. പാഠപുസ്തകങ്ങളുടെ പരിപൂര്‍ണമായ കാവിവല്‍ക്കരണമാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധി വധവും തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനവും സംബന്ധിച്ച ഭാഗം ഒഴിവാക്കിയത് ആരുടെ താൽപര്യപ്രകാരമാണെന്ന് വ്യക്തമാണ്. ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെയും മാറ്റി. മുഗള്‍ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂര്‍ണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.