തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ജൂൺ 21 രാവിലെ 11ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം ഉച്ചയ്ക്ക് 12 മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.


ALSO READ: Plus Two, VHSE Result 2022 : പ്ലസ് ടു പരീക്ഷ ഫലം നാളെയെത്തും; ഫലം പരിശോധിക്കേണ്ടത് എങ്ങനെ?


താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലം ലഭ്യമാകും


www.keralaresults.nic.in 


www.dhsekerala.gov.in


www.prd.kerala.gov.in


www.results.kite.kerala.gov.in


www.kerala.gov.in


ഈ സൈറ്റുകൾക്ക് പുറമെ ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം അറിയാൻ സാധിക്കും. Saphalam 2021, iExaMS - Kerala എന്നീ സംസ്ഥാന സർക്കാരിന്റെ ആപ്പുകൾ വഴിയും ഫലം ലഭിക്കും.


പ്ലസ് ടു പരീക്ഷ ഫലം പരിശോധിക്കേണ്ടത് എങ്ങനെ?


1) www.keralaresults.nic.in  അല്ലെങ്കിൽ ഫലം ലഭ്യമാകുന്ന മറ്റേതെങ്കിലും വെബ്സൈറ്റുകൾ സന്ദർശിക്കുക 


2) വെബ്സൈറ്റിന്റെ ഹോം പേജിൽ നിന്ന് റിസൾട്ട് ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യണം.


3) നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും, ജനന തീയതിയും നൽകി ലോഗിൻ ചെയ്യണം


4) നിങ്ങളുടെ പരീക്ഷ ഫലം സ്‌ക്രീനിൽ കാണാൻ കഴിയും


5) പിന്നീടുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്തോ, പ്രിന്റ് എടുത്തോ സൂക്ഷിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.