തിരുവനന്തപുരം : സംസ്ഥാന ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം ജൂൺ 21 ചൊവ്വാഴ്ച പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിക്കും. 4.32 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് പരീക്ഷ പ്ലസ് ടു ഫലത്തിനായി കാത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. നേരത്തെ നാളെ ജൂൺ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 


ALSO READ : Kerala SSLC Result 2022 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26 വിജയ ശതമാനം


2021ൽ  റിക്കോർഡ് വിജയശതമാനമായിരുന്നു പ്ലസ് ടുവിന് ലഭിച്ചത്. 87.94 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്. അതിന് മുമ്പ് 2020ൽ 85.13 ശതമാനമായിരുന്നു വിജയശതമാനം. 


താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക. 


www.keralaresults.nic.in 


www.dhsekerala.gov.in


www.prd.kerala.gov.in


www.results.kite.kerala.gov.in


www.kerala.gov.in


ALSO READ : Kerala SSLC Result 2022 : ഫലം എവിടെ? എസ്എസ്എൽസി ഫലപ്രഖ്യാപന സൈറ്റുകൾ നിശ്ചലം


ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.


ജൂൺ 15ന് പ്രഖ്യാപിച്ച എസ്എസ്എൽസി 2022 ഫലത്തിൽ സംസ്ഥാനത്ത് 99.26 ശതമാനമാണ് വിജയശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 2021നെക്കാൾ നേരിയ ശതമാനത്തിൽ വിജയശതമാനം കുറഞ്ഞിരുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.