Kollam : കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി (V Sivankutty). KSTA കൊല്ലം ജില്ലാ സെന്ററിനോട് ചേർന്ന് സജ്ജീകരിച്ച കോൺഫറൻസ് ഹാളിന്റെ (KSTA Hall) ഉദ്ഘാടനം നിർവ്വഹിക്കുവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാഭ്യാസ പ്രകിയയിൽ അദ്ധ്യാപകർക്കുള്ള സ്ഥാനം വലുതാണ്. കുട്ടികൾ അദ്ധ്യാപകരെ കാണാൻ ആഗ്രഹിക്കുകയാണ്. അതിനുതകുന്ന ഓൺലൈൻ പഠനം ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി അറിയിച്ചു.


ALSO READ : Kannur University Public Administration കോഴ്സിൽ RSS സൈദ്ധാന്തികരായ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടത്തി, പ്രതിഷേധവും വിദ്യാർഥി സംഘടനകൾ


അതിനായി 14 ജില്ലകളിലും ട്രയൽക്ലാസ്സുകൾ പൂർത്തിയായി. കുട്ടികൾക്ക് ഡിജിറ്റൽ സൗകര്യങ്ങൾ എത്തിക്കൽ ഏകദേശം പൂർത്തിയായിട്ടുണ്ട്.


പൊതു പരീക്ഷകൾ നടത്തി റിസൾട്ട് പ്രഖ്യാപിച്ച് കേരളം മുന്നോട്ട് പോയപ്പോൾ പല സംസ്ഥാനങ്ങളും 'ആൾ പ്രമോഷൻ' നടത്തുകയാണ് ചെയ്തത്. എല്ലാത്തിനെയും എതിർക്കുന്നവർ പരീക്ഷകളെയും എതിർക്കുകയാണ്. പ്ലസ് വൺ പരീക്ഷ കോടതി വിധിക്കനുസരിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


ALSO READ : Assembly ruckus case: തടസ്സ ഹർജിയും രമേശ് ചെന്നിത്തലയുടെ ഹര്‍ജിയും തള്ളി കോടതി


സോഷ്യൽ മീഡിയയല്ല വിദ്യാഭ്യാസ രംഗത്ത് തീരുമാനമെടുക്കേണ്ടത്. പാഠ്യപദ്ധതി കുട്ടികളുടെ സാമൂഹികമായ അറിവും പ്രതിബദ്ധതയും വളർത്തുന്നനിലയിൽ പരിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.


KSTA വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെയും മന്ത്രി അഭിനന്ദിച്ചു. മുണ്ടശ്ശേരി മാസ്റ്റർ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.