Kerala Election Breaking:കോൺഗ്രസ്സ് വിട്ട കെ.പി.സി.സി ഉപാധ്യക്ഷ റോസക്കുട്ടി ടീച്ചർ സി.പി.എമ്മിൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ സ്ത്രീകളെ പരിഗണിക്കുന്നതിലുണ്ടായ പ്രശ്നമാണ് കെ.സി റോസക്കുട്ടിയെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്
കോഴിക്കോട്: കോൺഗ്രസ്സ് വിട്ട കെ.പി.സി.സി ഉപാധ്യക്ഷ റോസക്കുട്ടി ടീച്ചർ സി.പി.എമ്മിൽ (Cpm) ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പടെ സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് കാണിച്ചാണ് കെ.സി റോസക്കുട്ടി കോൺഗ്രസ്സ് വിട്ടത്. ലതികാ സുഭാഷിന് ശേഷം പാർട്ടിയിൽ വിവാദമുണ്ടാക്കി രാജിവെക്കുന്ന രണ്ടാമത്തെ നേതാവ് കൂടിയാണ് കെ.സി റോസക്കുട്ടി.പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ റോസക്കുട്ടിയും സി.പി.എം നേതൃത്വവും തമ്മിൽ ചർച്ച നടത്തിയിരുന്നെന്നാണ് സൂചന. ഇതിൻറെ തുടർച്ചയെന്നോണമെന്നാണ്
സിപിഐഎം നേതാവ് പി കെ ശ്രീമതിയുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. സി.പി.എമ്മിൻറെ ബത്തേരി (wayanad) സ്ഥാനാർത്ഥിയും റോസക്കുട്ടിയുടെ വീട്ടിലെത്തി സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തു. കൽപ്പറ്റ സ്ഥാനാർഥി എം വി ശ്രേയാംസ് കുമാറും റോസക്കുട്ടി ടീച്ചറുടെ വീട്ടിലെത്തിയിരുന്നു.
അൽപസമയം മുൻപാണ് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവച്ചത്. വൈസ് പ്രസിഡന്റഅ സ്ഥാനം മാത്രമല്ല എല്ലാ പാർട്ടി പദവികളും, പാർട്ടി അംഗത്വവുവും അവർ രാജിവച്ചിരുന്നു. കൽപറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു റോസക്കുട്ടി. നാല് പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് റോസക്കുട്ടി. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്.
സുൽത്താൻ ബത്തേരിയിലെ മുൻ എംഎൽഎയും വനിത കമ്മീഷൻ മുൻ അധ്യക്ഷയുമായിരുന്നു കെപി റോസക്കുട്ടി. 1991 ലാണ് ആദ്യമായി സുൽത്താൻ ബത്തേരിയിൽ നിന്നാണ് റോസക്കുട്ടി ടീച്ചർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.