തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. 6.8% ആണ് ശരാശരി നിരക്ക് വര്‍ദ്ധന. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈദ്യുതി നിരക്കു വര്‍ദ്ധനയിലൂടെ കെ.എസ്.ഇ.ബിക്ക് ഒരുവര്‍ഷം 902 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


ബിപിഎൽ വിഭാഗക്കാർക്ക് വര്‍ദ്ധനയില്ല. അതേസമയം, ഗാര്‍ഹിക ഉപഭോക്താക്കളില്‍ പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 5 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 42 രൂപ വരെയും വര്‍ദ്ധിക്കും.


ക്യാന്‍സര്‍ രോഗിയോ അപകടങ്ങളില്‍ അംഗവൈകല്യ൦ സംഭവിച്ചവരോ ഉള്ള കുടുംബങ്ങള്‍ക്ക് 100 യൂണിറ്റുവരെ വൈദ്യുതി ഉപഭോഗത്തിന് അധിക നിരക്ക് നല്‍കേണ്ടതില്ല.


50 യൂണിറ്റുവരെയുള്ളവര്‍ക്ക് നേരത്തെ 30 രൂപ ആയിരുന്നത് 35 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. യൂണിറ്റിന് 25 പൈസയുടെ വര്‍ദ്ധനവാണ് കൊണ്ടുവന്നത്. പ്രതിമാസം 50 മുതല്‍ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസ കൂട്ടി.


ചെറുകിട വ്യവസായങ്ങള്‍ക്ക് പത്തുകിലോ വാട്ട് വരെയുളള ഉപഭോഗത്തിന് 100 രൂപയെന്നുള്ളത് 120 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 20 കിലോവാട്ടിന് മുകളിലുള്ളവര്‍ക്ക് 20 രൂപ വര്‍ദ്ധിപ്പിച്ച് 170 ആക്കിയിട്ടുണ്ട്.


2019 – 22 കാലത്തേക്കാണ് വർധന. മുന്‍പ് 2017 ഏപ്രിലിലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.