തിരുവനന്തപുരം: കേരള എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശ പരീക്ഷയുടെ റാങ്ക്പട്ടിക  വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേശിനാണ് ഒന്നാം റാങ്ക്. ആനന്ദിനാണ് രണ്ടാം റാങ്ക്. അശ്വിന്‍ എസ്.നായര്‍ക്ക് മൂന്നാം റാങ്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആർക്കിടെക്ചർ വിഭാഗത്തിൽ  ഒന്നാം റാങ്ക് നേടിയത് കോഴിക്കോട് സ്വദേശി നമിത നികേഷ് . രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശിയായ നിഷാന്ത് കൃഷ്ണക്കാണ്. എസ്.സി എസ്.ടി വിഭാഗത്തിൽ ഷിബൂസ് പി. മലപ്പുറം ഒന്നാം റാങ്ക് നേടി. ഫലം  www.cee.kerala.gov.in ൽ ലഭിക്കും.


യോഗ്യത നേടിയ 78, 000 വിദ്യാർഥികളോട് യോഗ്യതാപരീക്ഷയിലെ (പ്ലസ്​ ടു/ തത്തുല്യപരീക്ഷകൾ) മാർക്കുകൾ പ്രവേശപരീക്ഷാകമീഷണർക്ക് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. യോഗ്യതാപരീക്ഷയിൽ മാത്തമാറ്റിക്സ്​, കെമിസ്​ട്രി, ഫിസിക്സ്​ എന്നിവയിൽ നേടിയ മാർക്ക് കൂടി പരിഗണിച്ച് സമീകരണപ്രക്രിയക്ക് ശേഷം തയാറാക്കിയ റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.