Drugs Seized: എറണാകുളം ജില്ലയിൽ യുവതീ യുവാക്കൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ
Crime News: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെ ബെംഗളൂരു സ്വദേശിയില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയതിന് കര്‍ണാടക പോലീസിന്റെ പിടിയിലായിരുന്നു.
കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. 34.5 ഗ്രാം മെത്താംഫിറ്റാമിനുമായി കാക്കനാട് സ്വദേശി വിഎ സുനീറിനെയാണ് അറസ്റ്റ് ചെയ്തത്.
Also Read: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഒരാൾ കൊല്ലപ്പെട്ടു
കൂടുതല്‍ സമയം ഉന്‍മേഷത്തോടെ ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഇയാള്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ആകര്‍ഷിച്ചിരുന്നതെന്നാണ് എക്‌സൈസ് പറഞ്ഞത്. ബെംഗളൂരുവില്‍ നിന്ന് നേരിട്ട് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ച് ഇയാള്‍ തന്നെ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെ ബെംഗളൂരു സ്വദേശിയില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയതിന് കര്‍ണാടക പോലീസിന്റെ പിടിയിലായിരുന്നു.
Also Read: മാഘപൂർണിമയിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!
ബെംഗളൂരുവിലെ ജയിലിലായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയതെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി. കമ്മീഷണര്‍ ടി അനികുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികെയായിരുന്നു. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് ഭാഗത്ത് ഇയാള്‍ മയക്കുമരുന്ന് കൈമാറുന്നതായി മനസിലാക്കിയ എക്‌സൈസ് സംഘം ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനം രഹസ്യമായി പിന്തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്കിന് കിഴക്ക് വശത്ത് എത്തിയപ്പോള്‍ പ്രതിയെ വളഞ്ഞു പിടികൂടുകയായിരുന്നു.
Also Read: വരുന്ന 33 വർഷത്തേക്ക് ഈ രാശിക്കാർക്ക് പല വഴിക്ക് ധനനേട്ടം, തൊട്ടതെല്ലാം പൊന്നാകും!
മാമല റേഞ്ച് ഇന്‍സ്‌പെക്ടര്‍ കലാധരന്‍ വി, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.ഡി. ടോമി, മാമല റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡുമാരായ സാബു വര്‍ഗീസ്, പി.ജി ശ്രീകുമാര്‍, ഐബി പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടിഎന്‍ ശശി, അനില്‍ കുമാര്‍, വനിത സിഇഒ റസീന, ഡൈവര്‍ സുരേഷ് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.