Arikkomban: മിഷൻ അരിക്കൊമ്പന് തുടക്കം; ദൗത്യസംഘം പുറപ്പെട്ടു
Mission Arikkomban: പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെ ദൗത്യസംഘം കാടുകയറി. ചിന്നക്കനാലില്‍ മോക്ക് ഡ്രില്ലും മറ്റ് ഒരുക്കങ്ങളും ദൗത്യ സംഘം പൂര്‍ത്തിയാക്കിയിരുന്നു. പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read; Operation Arikkomban: അരിക്കൊമ്പൻ ദൗത്യം; ചിന്നക്കനാലിലെ കുങ്കി ആനത്താവളം മാറ്റി
നൂറ്റമ്പതോളം പേരാണ് അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ദൗത്യത്തിനായി കാടുകയറിയത്. പ്രദേശത്ത് ഇപ്പോൾ കാലാവസ്ഥ അനുകൂലമാണ്. ഇന്ന് മഴ ഇല്ലാതിരുന്നാൽ ഏതാണ്ട് പതിനൊന്നു മണിയോടെ ദൗത്യം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം ഡി.എഫ്.ഒ. എന്‍ രാജേഷ് പറഞ്ഞു. നാല് കുങ്കിയാനകളാണ് ദൗത്യസംഘത്തിൽ ഉള്ളത്.
Also Read: Akhanda Samrajya Rajayoga: അഖണ്ഡ സാമ്രാജ്യ രാജയോഗം: ഈ രാശിക്കാർക്ക് നൽകും അടിപൊളി നേട്ടങ്ങൾ!
അരിക്കൊമ്പനെ സിമന്റുപാലം മേഖലയില്‍വെച്ച് മയക്കുവെടി വയ്ക്കാനാണ് തീരുമാനം. നിലവിൽ ആന ഈ പ്രദേശത്തു തന്നെയാണ് ഉള്ളതെന്നാണ് സൂചന ലഭിക്കുന്നത്. ഇതിനിടയിൽ ആനയെ പിടികൂടിയാൽ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോടതിയുടെ നിര്‍ദേശപ്രകാരം രഹസ്യമായാണ് കാര്യങ്ങൾ നീക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy