സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 480 രൂപ
39,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
സംസ്ഥാനത്ത് 40,000 കടന്ന് മുന്നേറിയ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. ഇന്നലെ 40,000ല്‍ താഴെ എത്തിയ സ്വര്‍ണവിലയില്‍ ഇന്ന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 39,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.
4970 രൂപയാണ് നിലവിൽ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ചയാണ് 40,000 കടന്ന് സ്വര്‍ണവില മുന്നേറിയത്. ഇന്നലെ 320 രൂപയായിരുന്നു കുറഞ്ഞത്. ഇതോടെ രണ്ടുദിവസമായി സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് 500 രൂപയോളമായി ഉയർന്നിരിക്കുകയാണ്.
രൂപയുടെ മൂല്യം താഴ്ന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയരാന്‍ കാരണമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം 40,000 കടന്ന് മുന്നേറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...