Kerala gold scam: എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു
അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ എത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എം. ശിവശങ്കറിന്റെ (M.Shivashankar) മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തു. അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ എത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന.
ശിവശങ്കറിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി സ്വപനയെ മുൻനിർത്തി ശിവശങ്കറാണ് സ്വർണ്ണക്കടത്ത് നടത്തിയതെന്ന ഇഡിയുടേയും കസ്റ്റംസിന്റെയും വാദം അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കർ ചാർട്ടേർഡ് അക്കൗണ്ടുമായി നടത്തിയ വാട്ട്സ് ആപ് ചാറ്റുകളാണ് ശിവശങ്കറിന് എതിരായുള്ള പ്രധാന തെളിവായി കസ്റ്റംസ് ഹാജരാക്കിയത്.
Also read: Kerala gold scam: എം. ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ല; മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കോടതി വിധി വന്നതിന് പിന്നാലെ ഇഡി ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് പൂർണ്ണമായും ശിവശങ്കർ സഹകരിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന കസ്റ്റംസിന്റെ വാദവും കോടതി അംഗീകരിച്ചു. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനുപുറമെ സ്വാധീനിക്കാൻ പിടിപ്പാടുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളും വാദിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചിട്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)