കൊച്ചി: അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ (M. Shivashankar) ഇന്ന് കോടതിയിൽ ഹാജരാക്കും.  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ണ് ശിവശങ്കറിനെ ഹാജരാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതി വിധിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ശിവശങ്കറിന്റെ അറസ്റ്റ് ഇന്നലെ രാത്രിയോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രേഖപ്പെടുത്തിയത്. നീണ്ട ആറര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കന്റെഅറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.   


Also read: Kerala gold scam: എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു 


ശിവശങ്കറിന്റെ അറസ്റ്റിൽ അസ്വസ്ഥമായത് സർക്കാർ (Pinarayi Government) തന്നെയാണ്.   അറസ്റ്റിലായതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവശങ്കർ അറസ്റ്റിലയിരിക്കുന്നത്.  ഇത്തരമൊരു കേസിൽ സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഐഎഎസ്  ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്. 


തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവശങ്കറിനെ (M. Shivashankar) കസ്റ്റഡിയിലെടുത്ത ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലിൽ കൊണ്ടുപോയാണ് ചോദ്യം ചെയ്തത്.  ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് മിനിട്ടുകൾക്കുള്ളിലാണ് ഇഡി കസ്റ്റഡിയിലെടുത്തത്.  സ്വർണ്ണക്കടത്തിൽ സ്വപ്ന വെറും മുഖമാത്രമാണെന്നും ശിവശങ്കറാണ് (M. Shivashankar) എല്ലാത്തിനും പിന്നിലെന്നും ഇഡി ഇന്നലെ കോടതിയിൽ വാദിച്ചിരുന്നു.