Keral new liquor Policy: ഇനി റെസ്റ്റോറന്റുകളിലും ബിയർ; വിദേശത്തേക്ക് പറക്കാൻ ഒരുങ്ങി `ജവാൻ`; പുതിയ മദ്യനയവുമായി സർക്കാർ
liquor policy Kerala Jawan rum Malabar brandy: സംസ്ഥാനത്തെ മദ്യ വില്‍പ്പന ജൂലൈ 24 വരെയുള്ള കണക്ക് പ്രകാരം 2.4 ശതമാനം കൂടിയതായും മന്ത്രി എം ബി രാജേഷ് അറിയിച്ചു.
തിരുവനന്തപുരം: കേരള സർക്കാറിന്റെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റം ഇനി വിദേശത്തേക്ക് പറക്കും. ഇന്ത്യന്‍ നിര്‍മ്മിതമായ വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിപ്പിക്കുന്നതിലും മദ്യ നയത്തിൽ തീരുമാനമെടുത്തു. സംസ്ഥാന സർക്കാറിന്റ പുത്തൻ മദ്യനയത്തിന് കേരള മന്ത്രിസഭ അംഗീകാരം നൽകി. ജവാന്റെ ഉത്പ്പാദനം കൂട്ടുന്നതിനു വേണ്ടി ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്തും.
ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേർത്തു. ഈ വര്‍ഷം പാലക്കാട് മലബാര്‍ ഡിസ്റ്റില്ലറിയിലെ (മലബാര്‍ ബ്രാണ്ടി) മദ്യ ഉല്‍പ്പാദനം ആരംഭിക്കും. സംസ്ഥാനത്തെ മദ്യ വില്‍പ്പന ജൂലൈ 24 വരെയുള്ള കണക്ക് പ്രകാരം 2.4 ശതമാനം കൂടിയതായും മന്ത്രി എം ബി രാജേഷ് അറിയിച്ചു.
ടൂറിസം സീസണിൽ മാത്രം വിദേശത്തു നിന്നും വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്ററന്റുകള്‍ക്ക് ബിയർ വൈൻ തുടങ്ങിയവ വിൽപ്പന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിച്ചു നൽകും. സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകള്‍ക്കാണ് ലൈസൻസ് ഉള്ളത്. എന്നാൽ ഇതിൽ 309 ഷോപ്പുകളാണ് തുറന്നുപ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ തുറന്നുപ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
ALSO READ: ഒന്നാം സമ്മാനം 10 കോടി; മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
മറ്റ് നിയമപരമായ തടസങ്ങളില്ലെങ്കിൽ ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാർലൈസൻസ് പുതുക്കി നൽകും. വിദേശ മദ്യം ഐടി പാർക്കുകളിൽ വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. അതുപോലെ ഐടി സമാനമായ വ്യവസായ പാർക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമ്മിക്കും.
ബാർ ലൈസൻസിന്റെ ഫീസ് വർദ്ധിപ്പിച്ചു. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും. സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും ബാർ ലൈസൻസ് ഫീസ് കൂട്ടാനും, കേരളത്തിൽ കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം
നിലവിൽ ബാർ ലൈസൻസ് ഫീസ് 30 ലക്ഷം രൂപയാണ്. വർദ്ധിപ്പിച്ചത് 5 ലക്ഷം രൂപയാണ്. പുതുക്കിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിൽ സ്പിരിറ്റിന്റെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. ബാറുകളുടേത് പോലെ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നല്‍കാൻ തീരുമാനമായി.
നേരത്തെ ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതിനായി ആലോചന ഉണ്ടായിരുന്നുവെങ്കിലും അത് തുടരാൻ തന്നെയാണ് തീരുമാനം. തൊഴിലാളികളുടെ സംഘടന അവധി ഒഴിവാക്കുന്നതിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. പുതിയ നയം ഏപ്രിലിൽ വരേണ്ടതായിരുന്നു. പക്ഷെ ചർച്ചകൾ നീണ്ടുപോയതാണ് നയം വൈകാനും കാരണമായത്.
സംസ്ഥാനത്തിനുള്ളിൽ തന്നെ പരമാവധി വിദേശ മദ്യവും ബിയറും നിർമ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലുള്ള ചട്ടങ്ങളിൽ ഇന്ത്യൻ നിർമ്മിതമായ വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തും. ഉയർന്ന ബ്രാൻഡ് രജിസ്ട്രേഷൻ ഫീസും എക്സ്പോർട്ട് ഫീസും മദ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ അവ പുനക്രമീകരിക്കും.
കേരളത്തിൽ മദ്യം ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോള്‍ കേരളത്തിൽ തന്നെ ഉദ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രോത്സാഹനം നൽകും. 30,00,000ൽ നിന്ന് 35,00,000 രൂപയായി ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കും. മറൈൻ ഓഫീസേഴ്സ്, സീ-മെൻ, എന്നിവർക്കുള്ള ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസ് ഫീസ് (FL-4) 50,000ൽ നിന്ന് 2,00,000/- രൂപയായി വർദ്ധിപ്പിക്കും. സംസ്ഥാന ബിവറേജസ് കോർപറേഷൻ വഴി വിൽക്കുന്ന മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിക്കുന്ന നടപടികള്‍ ഈ വർഷം പൂർത്തിയാക്കി, മദ്യവിതരണത്തിൽ സുതാര്യത ഉറപ്പാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...