ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 130 കോടി രൂപ അനുവദിച്ചു
പെൻഷനില്ലാതെ ബുദ്ധിമുട്ടിലായ കെഎസ്ആർടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 130 കോടി രൂപ അനുവദിച്ചു. എല്ലാമാസവും നൽകുന്ന 30 കോടിക്ക് പുറമേയാണിത്. ഒരു മാസത്തെ പെന്‍ഷനും ശമ്പളവും ഇന്നും നാളെയുമായി വിതരണം ചെയ്യുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.
തിരുവനന്തപുരം: പെൻഷനില്ലാതെ ബുദ്ധിമുട്ടിലായ കെഎസ്ആർടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 130 കോടി രൂപ അനുവദിച്ചു. എല്ലാമാസവും നൽകുന്ന 30 കോടിക്ക് പുറമേയാണിത്. ഒരു മാസത്തെ പെന്‍ഷനും ശമ്പളവും ഇന്നും നാളെയുമായി വിതരണം ചെയ്യുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.
സർക്കാർ അനുവദിച്ച 130 കോടി രൂപ ലഭിക്കുന്നതോടെ ശമ്പളം, പെൻഷൻ വിതരണം ആരംഭിക്കും. പത്തനംതിട്ടയിലെ കേസ് തീർപ്പായാൽ ഒരുമാസത്തെ കുടിശികയും തീർക്കാമെന്നും മന്ത്രി പറഞ്ഞു.
പെന്ഷന് മുടക്കത്തിനെതിരെ വിരമിച്ച ജീവനക്കാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. കൂടാതെ, വിഷയത്തില്‍ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ പെൻഷൻകാർ ചീഫ് ഓഫീസിന് മുന്പിൽ അനിശ്ചിതകാല ധർണയിലായിരുന്നു. 42,000 ഓളം കുടുംബങ്ങളാണ് പെന്ഷന് വിതരണം തടസപ്പെട്ടതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നത്.